കോഴിക്കോട്: കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവായ യുവാവ്. തന്റെ സഹോദരങ്ങളുടെ പീഡനം മൂലമാണ് ഭാര്യ ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് സുരേഷിന്റെ പരാതി. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവംബര്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊയ്‌ലാണ്ടി സ്വദേശി പ്രബിതയും ഒന്‍പത് മാസം പ്രായമുളള ഇളയമകള്‍ അനുഷ്‌കയും ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് മരണം ആത്മഹത്യ ആണെന്ന് സ്ഥീരീകരിച്ചു.

 

ഭര്‍തൃമാതാവിന്റെ ബാങ്ക് അക്കൗണ്ടിലുളള പണം തട്ടിയെടുത്തെന്ന് ആരോപിച്ച് സുരേഷിന്റെ സഹോദരങ്ങള്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പ്രബിതയുടെ മൂത്തമകള്‍ മെഴിനല്‍കിയിട്ടുണ്ട്. പിന്നാലെയാണ് പ്രബിതയുടെ ഭര്‍ത്താവ് സുരേഷ് സ്വന്തം കുടുംബത്തിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. കൂടാതെ യുവതിയുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here