ജയില്‍ മോചനത്തിന് ശേഷം ആദ്യമായി കോര്‍ട്ടിലെത്തി യുഎസ് ബാസ്‌കറ്റ്‌ബോള്‍ സൂപ്പര്‍താരം ബ്രിട്‌നി ഗ്രൈനര്‍. ടെക്‌സാസിലെ സാന്‍ അന്റോണിയോ സൈനിക ബേസിലാണ് താരം ഏറെക്കാലത്തിന് ശേഷം ബാസ്‌കറ്റ് ബോള്‍ കളിച്ചത്. റഷ്യയിലെ തടവ് ജീവിതം ബ്രിട്‌നിയെ സാരമായി ബാധിച്ചിരുന്നു. ഇതിന്റെ ആഘാതം മറികടക്കാനുള്ള പരിശീലനത്തിലും പരിശോധനകളിലുമാണ് ബ്രിട്‌നി നിലവിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണ് ആയുധ വ്യാപാരിയായ മുന്‍ റഷ്യന്‍ സൈനികന് പകരമായി ബ്രിട്‌നിയെ റഷ്യ വിട്ടുനല്‍കിയത്.

യുഎസ് ടീമംഗവും വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഫീനിക്‌സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍താരവുമായ ഗ്രൈനര്‍ രണ്ട് തവണ ഒളിംപിക് സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 17 -ന് ലഹരിപദാര്‍ത്ഥം കയ്യില്‍ വച്ചു എന്ന കുറ്റത്തിന് ഗ്രൈനര്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. മോസ്‌കോ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഈ അറസ്റ്റ്. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് ഗ്രൈനര്‍ പറഞ്ഞുവെങ്കിലും റഷ്യന്‍ കോടതി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ ഒമ്പത് വര്‍ഷത്തെ തടവിന് താരം ശിക്ഷിക്കപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here