ലണ്ടനിലെ വെസ്റ്റ് ഹാം റെയില്‍വേ സ്റ്റേഷനില്‍ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് സമയം നീക്കി യാത്രക്കാര്‍. കനത്ത മഞ്ഞ് വീഴ്ചയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് കാത്ത് നിന്ന് മുഷിഞ്ഞതോടെയാണ് യാത്രക്കാര്‍ വ്യത്യസ്ഥമായ വിനോദ ഇപാധി കണ്ടുപിടിച്ചത്. പ്ലാറ്റ്‌ഫോമിലെത്തിയെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യം മഞ്ഞ് വാരി പരസ്പരം എറിയാന്‍ തുടങ്ങിയത്.

ആദ്യം മഞ്ഞേറ് അവരില്‍ തന്നെ നിന്നെങ്കിലും പിന്നാലെ പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാരുടെ ദേഹത്തേക്കും മഞ്ഞ് കട്ടകള്‍ വീഴാന്‍ തുടങ്ങി. ആദ്യം അവഗണിച്ച മറ്റ് യാത്രക്കാര്‍ കൂടി ബോറടി മാറ്റാന്‍ തീരുമാനിച്ചതോടെ പ്ലാറ്റ്‌ഫോമുകള്‍ കടന്ന് വരെ മഞ്ഞേറ് വ്യാപിച്ചു. അവധിക്കാലം ആഘോഷിക്കാനായി വീടുകളിലേക്ക് പോകാനൊരുങ്ങിയ ലണ്ടനിലെ മിക്ക ആളുകളും റെയില്‍ വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത മഞ്ഞ് മൂലം മണിക്കൂറുകളാണ് കുടുങ്ങിയത്.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മഞ്ഞ് വീഴ്ച ഇക്കുറി സജീവമാകുന്നത്. മഞ്ഞ് വീഴ്ച ലണ്ടനിലെ ഗതാഗത സംവിധാനത്തെ സാരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്. പ്രധാനപാതകളില്‍ പലതും ഭാഗകരമായി അടച്ചിടേണ്ട സ്ഥിതി വരെയാണ് നേരിടേണ്ടി വരുന്നത്. കനത്ത മഞ്ഞ് വീഴ്ചയേ തുടര്‍ന്ന് രാവിലെയുള്ള മിക്ക വിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കുന്ന കാഴ്ചകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here