യുവജന-കായിക വകുപ്പാണ് ഉദയനിധിക്ക് നല്‍കിയിരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിലേക്ക് കരുണാനിധി കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മൂത്തമകന്‍ ഉദയനിധി സ്റ്റാലിന്‍ ആണ് മന്ത്രിസഭയിലെത്തിയത്. യുവജന-കായിക വകുപ്പാണ് ഉദയനിധിക്ക് നല്‍കിയിരിക്കുന്നത്.

രവിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആര്‍.എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴിലുള്ള സത്യപ്രതിജ്ഞയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്‌ളാദത്തോടെയാണ് സ്വീകരിച്ചത്.

 

കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപൗക്-തിരുവല്ലികേനിയില്‍ നിന്നാണ് വലിയ ഭൂരിപക്ഷത്തില്‍ ഉദയനിധി നിയമസഭയില്‍ എത്തിയത്. പാര്‍ട്ടിയുടെ യുവജന വിഭാഗം സെക്രട്ടറിയാണ്. കരണാനിധി കുടുംബത്തിലെ തലമുറ മാറ്റത്തിന്റെ സൂചന കൂടിയാണ് ഉദയനിധിയുടെ വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here