ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ശ്രദ്ധാ വാര്‍ക്കറുടെ അസ്ഥിക്കഷ്ണങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. ഡി.എന്‍.എ പരിശോധനയില്‍ ഇവ ശ്രദ്ധയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ നിര്‍ണായക തെളിവാണ് ഈ കണ്ടെത്തല്‍.

ഡല്‍ഹി മെഹ്‌റൗളി മേഖലയില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളുമായി ഇവ യോജിക്കുന്നതായി കണ്ടതോടെയാണ് അന്വേഷണ സംഘത്തിന് ആശ്വാസകരമായത്.

 

ഒപ്പം താമസിച്ചിരുന്ന അഫ്താബ് പൂനെവാലയാണ് മേയില്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ വച്ച് ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളായി വെട്ടിമുറിച്ച് കാട്ടില്‍ പലഭാഗത്തായി ഉപേക്ഷിച്ചത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹ ഭാഗങ്ങള്‍ 18 ദിവസങ്ങള്‍കൊണ്ടാണ് കാട്ടില്‍ ഉപേക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here