മെഡിക്കെയറിനെ പറ്റിച്ചു 463 ഡോളര്‍ മില്യണ്‍ അടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. മിണാല്‍ പട്ടേല്‍ എന്ന 44 കാരനാണ് അനധികൃതമായി പണം തട്ടിച്ച കേസില്‍ കുടുങ്ങിയത്. 65 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അടുത്ത മാര്‍ച്ച് ഏഴിന് നു ശിക്ഷ വിധിക്കും. പട്ടേലിനെതിരെ കൊണ്ടു വന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ഫ്‌ലോറിഡ സതേണ്‍ ഡിസ്ട്രിക്ടില്‍ ഫെഡറല്‍ ജൂറി പറഞ്ഞു.

അറ്റ്‌ലാന്റയില്‍ ലാബ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ പട്ടേല്‍ അത്യാധുനിക പരിശോധനകള്‍ നടത്തിയിരുന്നു. 2016 ജൂലൈക്കും 2019 ഓഗസ്റ്റിനും ഇടയില്‍ ലാബ് സൊല്യൂഷന്‍സ് മെഡിക്കെയറിനു 463 മില്യണ്‍ ഡോളറിനുള്ള ബില്ലുകള്‍ നല്‍കി. അനാവശ്യമായ ജനറ്റിക് പരിശോധനകള്‍ക്കുള്ള ഫീസായിരുന്നു അതില്‍ പലതുമെന്നു പ്രോസിക്യൂഷന്‍ പറയുന്നു.

ലാബ് സൊല്യൂഷന്‍സിനു മെഡിക്കെയര്‍ 187 മില്യണ്‍ ഡോളര്‍ നല്‍കുകയും ചെയ്തു. അതില്‍ 21 മില്യണ്‍ ഡോളര്‍ പട്ടേലിനു സ്വന്തമായി കിട്ടി. ഉയര്‍ന്ന നിരക്കുകളുള്ള കാന്‍സര്‍ ജനറ്റിക് ടെസ്റ്റുകള്‍ക്കു മെഡിക്കെയര്‍ പണം തരുമെന്നു രോഗികളെ ബോധ്യപ്പെടുത്താന്‍ ബ്രോക്കര്‍മാരെയും ടെലിമെഡിസിനെ കമ്പനികളെയും കോള്‍ സെന്ററുകളെയും പട്ടേല്‍ ഉപയോഗപ്പെടുത്തി. ഈ പരിശോധനകള്‍ക്കു ഡോക്ടര്‍മാരില്‍ നിന്നു കൈക്കൂലി കൊടുത്തു പരിശോധനാ കുറിപ്പുകളൂം സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here