എയര്‍ ഇന്ത്യയുടെ യുഎസിലേക്കുള്ള പ്രതിവാര നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ 40 ആവുന്നു. നിലവില്‍ മുംബൈയില്‍ നിന്നു നുവാര്‍ക്കിലേക്കും ഡല്‍ഹിയില്‍ നിന്നു ന്യു യോര്‍ക്ക്, നുവാര്‍ക്, വാഷിംഗ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ എന്നിവിടങ്ങളിലേക്കും ബംഗളൂരുവില്‍ നിന്നു സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകളുണ്ട്. എയര്‍ ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ക്കു മുംബൈ പ്രധാന കേന്ദ്രമായി വികസിപ്പിച്ചെടുക്കുകുകയാണ്.

മുംബൈയില്‍ നിന്നു ന്യൂ യോര്‍ക്ക് സിറ്റി, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. എയര്‍ ഇന്ത്യയുടെ മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ ഫ്‌ലൈറ്റിനു വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമയിലുള്ള എയര്‍ലൈനിന്റെ ഈ റൂട്ടിലുള്ള ആദ്യത്തെ നേരിട്ടുള്ള ഫ്‌ലൈറ്റാണിത്. സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കു ഇന്ത്യയില്‍ നിന്നു നേരിട്ടു സര്‍വീസുള്ള മൂന്നാമത്തെ നഗരമായി മുംബൈ.

ആദ്യത്തെ മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം എഐ 179 വ്യാഴാഴ്ച ഉച്ചയ്ക്കു 2.30നു പറന്നുയര്‍ന്നു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അതേ ദിവസം തന്നെ പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിക്ക് എത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ബോയിങ് 777-200 എല്‍ആര്‍ വിമാനമാണ് എയര്‍ ഇന്ത്യ പറത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here