ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എയർഹോസ്റ്റസും യാത്രക്കാരനും തമ്മിൽ വാക്കേറ്റം. എയർലൈനിന്റെ ഇസ്താംബുൾ -ഡൽഹി വിമാനത്തിലാണ് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉപഭോക്താവിന്റെ സൗകര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.ഞാൻ നിങ്ങളുടെ വേലക്കാരിയല്ലെന്ന് പറഞ്ഞുകൊണ്ട് എയർ ഹോസ്റ്റസ് യാത്രക്കാരനുമായി തർക്കിക്കുന്ന വിഡിയോ ആണ് വെെറലായിരിക്കുന്നത്. നിങ്ങൾ ഒച്ചയെടുത്തതിനാൽ ഞങ്ങളുടെ ക്രൂ മെമ്പർ കരയുകയാണെന്ന് എയർ ഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നതായി വീഡിയോയുടെ തുടക്കത്തിൽ കേൾക്കാം. അവരെ പറഞ്ഞ് പൂർത്തിയാക്കാൻ അനുവദിക്കാതെ നീ എന്തിനാണ് അലറുന്നതെന്ന് ചോദിച്ച് യാത്രക്കാരൻ എയർ ഹോസ്റ്റസിനോട് തട്ടിക്കയറുന്നു. ഇതിന് മറുപടിയായി ഞാൻ നിങ്ങളുടെ വേലക്കാരിയല്ലെന്നും ഇൻഡിഗോ കമ്പനിയുടെ ജീവനക്കാരിയാണെന്നും എയർ ഹോസ്റ്റസ് പറയുന്നതായി വീഡിയോയിലുണ്ട്.


‘2022 ഡിസംബർ 16 ന് ഇസ്താംബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 12 വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. കോഡ്ഷെയർ കണക്ഷൻ വഴി യാത്ര ചെയ്യുന്ന ചില യാത്രക്കാർ തെരഞ്ഞെടുത്ത ഭക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ഇൻഡിഗോ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു, ഉപഭോക്താക്കൾക്ക് മര്യാദയുള്ളതും തടസ്സരഹിതവുമായ സേവനങ്ങൾ നൽകാനാണ് ഞങ്ങൾ നിരന്തരമായി പരിശ്രമിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്, ഉപഭോക്താവിന്റെ സൗകര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. എല്ലായ്‌പ്പോഴും നിങ്ങൾക്ക് മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്ട്,’ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here