ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഉടമയ്ക്കും കുടുംബത്തിനുമൊപ്പം അമേരിക്കയിലെ ടെന്നസ്സിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അഞ്ചു വയസ്സുകാരിയായ ബ്ലൂബെല്‍.

ലണ്ടന്‍: ഹീത്രു വിമാനത്താവളത്തിലെ കാര്‍ഗോ അധികൃതരുടെ അശ്രദ്ധയില്‍ ‘ബ്ലൂബെല്‍’ എന്ന വളര്‍ത്തുനാള ലോകം ചുറ്റി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഉടമയ്ക്കും കുടുംബത്തിനുമൊപ്പം അമേരിക്കയിലെ ടെന്നസ്സിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അഞ്ചു വയസ്സുകാരിയായ ബ്ലൂബെല്‍. എന്നാല്‍ അധികൃതര്‍ ബ്ലൂബെല്ലിനെ അയച്ചതാകട്ടെ സൗദി അറേബ്യയിലേക്കുള്ള ഫ്‌ളൈറ്റില്‍. ടെന്നസ്സിയില്‍ എത്തിയ ഉടമയ്ക്ക് ലഭിച്ചതാകട്ടെ ബ്ലൂബെല്ലിന് പകരം മറ്റാരോ അയച്ച നായയെ.

അമേരിക്കയിലെ നാഷ്‌വില്ലെയില്‍ നിന്നും ലണ്ടനില്‍ എത്തിയതായിരുന്നു ബ്ലൂബെല്ലും ഉടമയും. തിരികെ ഇവര്‍ക്ക് ഇവിടേക്ക് തന്നെയായിരുന്നു പോകേണ്ടിയിരുന്നത്. നായ മാറിപ്പോയെന്ന് ഉടമ പരാതിപ്പെട്ടതോടെ സൗദിയില്‍ എത്തിച്ച നായയുടെ ചിത്രം എടുത്ത് എയര്‍ലൈന്‍സ് അധികൃതര്‍ അയച്ചു നല്‍കി. ഇതോടെയാണ് ബ്ലൂബെല്‍ മറ്റൊരു രാജ്യത്ത് എത്തിയ വിവരം ഉടമയായ മാഡിസണ്‍ മില്ലര്‍ അറിഞ്ഞത്.

 

മൂന്നു ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്ലൂബെല്‍ തിരികെ ഉടമകളുടെ അടുക്കലെത്തി. തനിക്കെന്തോ അപകടം സംഭവിച്ചതായി ബ്ലൂബെല്ലൂം മനസ്സിലാക്കിയിരുന്നു. ബ്ലുബെല്ലിനെ അയക്കാന്‍ നിയോഗിച്ചിരുന്ന ഐഎജി കാര്‍ഗോ കമ്പനിക്ക് പറ്റിയ അബദ്ധമാണ് ബ്ലൂബെല്ലിനെ മാറിപ്പോകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ തന്നെ ബ്ലൂബെല്ലിനെ ലണ്ടനില്‍ എത്തിക്കുകയും അവിടെ നിന്ന് നാഷ്‌വില്ലെയിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്ന് ഹീത്രു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

മൂന്നു ദിവസം കാര്‍ഗോ കമ്പനിയുടെ കയ്യിലായിരുന്നുവെങ്കിലും മികച്ച പരിചരണമാണ് അവര്‍ ബ്ലൂബെല്ലിന് നല്‍കിയത്. കൂട്ടില്‍ നിന്ന് പുറത്തിറക്കി നടക്കാന്‍ കൊണ്ടുപോകുകയും മറ്റ് സുഖസൗകര്യങ്ങളെല്ലാം ഒരുക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here