ന്യൂഡൽഹി: 2023 മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പൂർണമായും പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്.

1961ലെ ആദായ നികുതി നിയമപ്രകാരം എല്ലാ പാൻകാർഡ് ഉടമകളും 2023 മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധിതമാണെന്നും അല്ലാത്തപക്ഷം ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനരഹിതമാകുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അതേസമയം, അസം, ജമ്മു-കശ്മീർ, മേഘാലയ എന്നിവിടങ്ങളിലെ താമസക്കാർക്കും 80 വയസ്സിന് മുകളിലുള്ളവർക്കും ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്കും ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ നിർബന്ധമില്ല.

പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നത് നിരവധി പ്രയാസങ്ങൾക്ക് കാരണമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here