ന്യൂഡൽഹി: രാജ്യാന്തര യാത്രകൾക്ക് പുതിയ മാർഗനിർദേശവുമായി എയർ ഇന്ത്യ. യു.എ.ഇയിൽ നിന്ന് വിമാനമാർഗം രാജ്യത്തെത്തുന്നവർക്കായാണ് പുതിയ നിബന്ധനകൾ പുറത്തിറക്കിയത്.

 

കൊവിഡ് രണ്ട് ഷോട്ട് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം, ഇതിന്റെ സർട്ടിഫിക്കറ്റും കൈയിൽ കരുതണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുകയും അതിനോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുകയും വേണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ രൂപപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. അതേ സമയം പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല എന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here