അഞ്ചു ദിവസമായി എങ്കക്കാട് നടന്നു വന്നിരുന്ന നി ഫെസ്റ്റ് 7 ഞായറാഴ്ച സമാപിച്ചു. നിറമുള്ള ഓര്‍മകളോടെ, ക്യാമ്പില്‍ പങ്കടുത്ത ഇരുപതോളം കലാകാര്‍ യാത്രയായി. ചിത്രകലയെ ജനകീയമാക്കുന്ന ഇത്തരമൊരു സംരംഭത്തില്‍ ആദ്യമായാണ്‌ പങ്കെടുക്കുന്നതെന്നും രാജ്യത്തിനു തന്നെ നിറച്ചാര്‍ത്ത് മാതൃകയാണെന്നും, കലാകാരുടെ വട്ടമേശ ചര്‍ച്ചയില്‍ അഭിപ്രായങ്ങളുയര്‍ന്നു. വൈകീട്ട് കാവാലം സജീവനും സംഘവും അവതരിപ്പിച്ച നാടന്‍ശീലുകളുടെ സംഗീതസമന്വയത്തിനു ശേഷം പെയിന്‍റിംഗ് സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ പത്ത് ചിത്രങ്ങള്‍ വിതരണം ചെയ്തു. ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 7, 8 തിയ്യതികളില്‍ എങ്കക്കാട് നിദര്‍ശനയിലും 13, 14, 15 തിയ്യതികളില്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് ഗ്യാലറിയിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here