കനത്ത മഴയും ശീതക്കാറ്റും കലിഫോണിയയില്‍ ദുരിതം വിതച്ച സാഹചര്യത്തില്‍ ആയിരങ്ങള്‍ക്കു വീടൊഴിഞ്ഞു പോകാന്‍ ഉത്തരവ് നല്‍കി. കാറ്റിനും മഴയ്ക്കും പുറമെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സംസ്ഥാനത്തു അടിയന്തര കേന്ദ്ര സഹായം എത്തിക്കാന്‍ വേണ്ടി പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഴ്ചകളായി ശീതക്കാറ്റ് ആഞ്ഞടിക്കുന്ന സംസ്ഥാനത്തു വ്യപാകമായി ചൊവാഴ്ചയും ബുധനാഴ്ചയും കനത്ത മഴ പെയ്യുമെന്നു നാഷനല്‍ വെതര്‍ സര്‍വീസ് (എന്‍ ഡബ്ലിയു എസ്) പറഞ്ഞു.

തെക്കന്‍-മധ്യ കലിഫോണിയയില്‍ 14 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാത്രി കാറ്റ് തീവ്രത കൈവരിച്ചപ്പോള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. മഴയില്‍ റോഡുകള്‍ മുങ്ങി. തീര പ്രദേശങ്ങളില്‍ തിരമാലകള്‍ അടിച്ചു പൊങ്ങി പ്രളയമുണ്ടായ പട്ടണങ്ങളില്‍ നിന്നു കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു. ഒരു ലക്ഷം പേര്‍ക്കു വൈദ്യുതി നഷ്ടമായെന്നു പവര്‍ഔട്ടേജ് പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോ ബേ, സാക്രമെന്റോ വാലി, മൊണ്ടേറെ ബേ പ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ പ്രളയ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here