ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളില്‍ മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാനിലെ മത ഭരണകൂടം. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13 ന് തലസ്ഥാനമായ ടെഹ്‌റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്‌സ അമീനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പൊലീസിന്റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്‌സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാസങ്ങളോളം രാജ്യത്ത് കലാപ സമാനമായിരുന്നു. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍ ആളുകള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അനൗദ്ധ്യോഗിക കണക്ക്.

ഇതില്‍ 500 ഓളം പൊലീസുകാരും കുട്ടികളും ഉള്‍പ്പെടുന്നു. കലാപകാരികള്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ച തറവാട് വീടിന് തീയിടുന്നത് വരെ കാര്യങ്ങള്‍ വഷളായിരുന്നു. ലോകമൊട്ടാകെ ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇറാനിലെ മതഭരണകൂടം പ്രക്ഷോഭകരികളെ അടിച്ചമര്‍ത്താനായിരുന്നു ശ്രമിച്ചത്.

ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ പോലും ഇറാനിലെ ഫുട്‌ബോള്‍ കളിക്കാര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നിലയുറപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചപ്പോള്‍ ഇറാന്‍ മതകാര്യ പൊലീസിനെ പിരിച്ച് വിടുന്നതിന് തയ്യാറായി. എന്നാല്‍, പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുവരെയായി ഏതാണ്ട് പത്തോളം പേരെ സര്‍ക്കാര്‍ പ്രക്ഷോഭവുമായി തൂക്കിലേറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here