വ്യാജ ചികിത്സകള്‍ നടത്തി ഗവണ്‍മെന്റില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ക്കു 1.85 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. അറ്റ്‌ലാന്റയില്‍ കോണ്‍യേഴ്‌സിലെ ഡോക്ടര്‍ ആരതി ഡി. പാണ്ഡ്യയ്ക്കാണ് പിഴ ചുമത്തിയത്. ആരതിയും അവരുടെ ഉടമസ്ഥതയിലുള്ള പാണ്ഡ്യാ പ്രാക്ടീസ് ഗ്രൂപ്പും വ്യാജ അവകാശ വാദങ്ങള്‍ നിയന്ത്രിക്കുന്ന നിയമം ലംഘിച്ചുവെന്നാണ് യുഎസ് അറ്റോണി റയാന്‍ കെ. ബുക്കാനന്‍ പ്രസ്താവനയില്‍ പറയുന്നത്.

2011 ജനുവരി 1 നും 2016 ഡിസംബര്‍ 31 നും ഇടയില്‍ ഫെഡറല്‍ ആരോഗ്യ പദ്ധതികളില്‍ നിന്ന് പണം പിരിക്കാന്‍ പാണ്ഡ്യ വ്യാജ ബില്ലുകള്‍ മനഃപൂര്‍വം ഹാജരാക്കിയെന്നു നീതിന്യായ വകുപ്പ് (ഡി ഓ ജെ) പറയുന്നു. മെഡിക്കല്‍ നിയമങ്ങള്‍ അനുശാസിക്കുന്ന നിലവാരം അവരുടെ ചികിത്സാ രീതികളില്‍ ഉണ്ടായിരുന്നില്ല. ചില കേസുകളില്‍ രോഗികള്‍ക്കു ദോഷം സംഭവിച്ചിട്ടുമുണ്ട്.

അപൂര്‍ണമോ പ്രയോജനം ഇല്ലാത്തതോ ആയ ടെസ്റ്റുകള്‍ നടത്തി അവയ്ക്കു പണം വാങ്ങുകയാണ് ആരതി ചെയ്തത്. സേവനത്തില്‍ നിലവാരം പുലര്‍ത്തിയില്ല. ആവശ്യമില്ലാതെ തിമിര ശസ്ത്രക്രിയ നടത്തി. ചില രോഗികള്‍ക്ക് ഗ്ലൂക്കോമ ഉള്ളതായി അവര്‍ സ്ഥാപിച്ചത് വ്യാജ ടെസ്റ്റുകള്‍ നടത്തിയാണ്. പണം ആവശ്യപ്പെട്ടു മെഡിക്കെയറിനു ബില്ലും നല്‍കി. പലപ്പോഴും അവര്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. പാണ്ഡ്യ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ലോറാ ഡില്‍ഡിന്‍ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here