പി പി ചെറിയാന്‍

ഡാലസ്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 2023 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദിനേഷ് ഹുഡാ പ്രസിഡന്റ്, ജസ്റ്റിന്‍ വര്‍ഗീസ് സെക്രട്ടറി, സുഷമ മല്‍ഹോത്ര (പ്രസിഡന്റ് ഇലക്ട്ട്), പത്മ മിശ്ര (ട്രഷറര്‍), നാവസ് ജാ (ജോ. ട്രഷര്‍) എന്നിവര്‍ ജനുവരി 5ന് ഇര്‍വിങ് എസ്എംയു ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പത്മശ്രീ സന്ത് സിങ് വിര്‍മാനിയാണു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

പുതിയ വര്‍ഷത്തെ ഭാരവാഹികളില്‍ മലയാളി കമ്മ്യൂണിയെ പ്രതിനിധാനം ചെയ്ത ഡാലസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ ജസ്റ്റിന്‍ വര്‍ഗീസ് മാത്രമാണുള്ളത്. 1962 ല്‍ സ്ഥാപിതമായ സംഘടനാ നോണ്‍ ടെക്‌സസ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ വിശകലനം ചെയ്തു. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു എന്ന ലക്ഷ്യത്തോടെയാണു പ്രവര്‍ത്തിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ഭാഗമായിട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ മറ്റു ഭാരവാഹികള്‍: ഉര്‍മിത്ത് ജുനേജ് (മുന്‍ പ്രസിഡന്റ്), ശ്രീയന്‍സ് ജെയ്ന്‍, സ്മരണിക ഔത്ത്, ഹെറ്റല്‍ഷാ വൈദവ് സേത്ത്, മനീഷ് ചൊക്ഷി, സുഭഷിക് നായക്, ഡീപക് കൈറ, വെങ്കട്ട് മുളുകുട്ടിയ എന്നിവര്‍ ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വെങ്കട്ട് 214 250 9905 ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here