മദ്യക്കുപ്പിയ്ക്കു വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ എട്ട് പെണ്‍കുട്ടികള്‍ കുത്തിക്കൊലപ്പെടുത്തി. ടൊറന്റോ നഗരമധ്യത്തിലാണ് സംഭവം. 59 കാരനായ കെന്‍ ലീയാണ് കൊല്ലപ്പെട്ടത്. 13, 14 16 വയസ്സുള്ള പെണ്‍കുട്ടികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തെന്ന് എന്നിവര്‍ക്ക് ഒരു രണ്ടാം ഡിഗ്രി കൊലപാതകത്തിന് ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. ടൊറന്റോ പൊലീസ് അറിയിച്ചു. ഇയാള്‍ അഭയകേന്ദ്രത്തില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടുകാരെ വിവരം അറിയിച്ചു. കാനഡയിലെ യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുത്തേറ്റ് പരിക്കേറ്റ ഇയാളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇയാളെ എട്ടുപേരും കുത്തിയെന്ന് പൊലീസ് പറയുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ കെന്‍ ലീയില്‍ നിന്ന് മദ്യക്കുപ്പി മോഷ്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സംഭവത്തിന് സാക്ഷിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടികള്‍ കുപ്പി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ താനും ലീയും ഷെല്‍ട്ടറിന് പുറത്ത് സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും മദ്യക്കുപ്പി മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എട്ട് പ്രതികളും ഡിസംബര്‍ 18-ന് ഓള്‍ഡ് സിറ്റി ഹാളില്‍ കോടതിയില്‍ ഹാജരായി. സംശയിക്കപ്പെടുന്നവരില്‍ ഒരാളെ ബോണ്ട് വ്യവസ്ഥയില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here