മുഖ്യ പൈലറ്റിന് മൂന്നു മാസം വിമാനം പറത്തുന്നതില്‍ വിലക്കും എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓഫ് ഫ്‌ളൈറ്റ് സര്‍വീസിന് മൂന്ന ലക്ഷം രൂപ പിഴയും ചുമത്തി. ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് നല്‍കുന്നതിലെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് ഡിജിസിഎ ചുമത്തിയത്.

ന്യുഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴ ചുമത്തി ഡിജിസിഎ. എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മുഖ്യ പൈലറ്റിന് മൂന്നു മാസം വിമാനം പറത്തുന്നതില്‍ വിലക്കും എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓഫ് ഫ്‌ളൈറ്റ് സര്‍വീസിന് മൂന്ന ലക്ഷം രൂപ പിഴയും ചുമത്തി. ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് നല്‍കുന്നതിലെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് ഡിജിസിഎ ചുമത്തിയത്.

1937ലെ എയര്‍ക്രാഫ്ട് റൂള്‍സ് 141 പ്രകാരം പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തെ സസ്‌പെന്റ് ചെയ്തു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് നടപടി.

 

സംഭവത്തില്‍ വിശദീകരണം തേടി ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്ന് കാണിച്ചാണ് നടപടി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ന്യുയോര്‍ക്ക്-ന്യുഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ അനിഷ്ട സംഭവമുണ്ടായത്. അമേരിക്കന്‍ ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായ ശങ്കര്‍ മിശ്രയാണ് വയോധികയായ യാത്രക്കാരിയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ചത്. സംഭവം എയര്‍ അധികൃതര്‍ മൂടിവച്ചുവെങ്കിലും എയര്‍ ഇന്ത്യ ചെയര്‍മാന് വയോധിക നല്‍കിയ പരാതി പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ശങ്കര്‍ മിശ്രയെ പോലീസ് ബംഗലൂരുവില്‍ നിന്ന് പിടികൂടിയിരുന്നു. നിലവില്‍ റിമാന്‍ഡിലാണ് ശങ്കര്‍ മിശ്ര.

LEAVE A REPLY

Please enter your comment!
Please enter your name here