ന്യൂ യോര്‍ക്കില്‍ സതേണ്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജായി ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ അരുണ്‍ സുബ്രഹ്‌മണ്യന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. 2022 സെപ്റ്റംബറില്‍ സുബ്രഹ്‌മണ്യനെ ബൈഡന്‍ നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസ് ആ നിയമനം അംഗീകരിച്ചിരുന്നില്ല. നവംബര്‍ ഇടക്കാല തിരഞ്ഞടുപ്പില്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടിയതോടെയാണ് വീണ്ടും മറ്റു പല ജഡ്ജുമാരുടെ പേരുകള്‍ക്കൊപ്പം പ്രസിഡന്റ് ഈ പേരും കോണ്‍ഗ്രസിന് അയച്ചത്.

അലിസണ്‍ ജെ. നാഥന്‍ വിരമിക്കുന്ന ഒഴിവില്‍ നിയമിക്കപ്പെട്ടാല്‍ സുബ്രമണ്യന്‍ ഈ പ്രബലമായ കോടതിയിലെ പ്രഥമ ദക്ഷിണേഷ്യന്‍ ജഡ്ജ് ആവും. 1979 ല്‍ പിറ്റസ്ബര്‍ഗില്‍ ജനിച്ച സുബ്രമണ്യന്‍ ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ സുസ്മാന്‍ ഗോഡ്‌ഫ്രേയില്‍ പാര്‍ട്ണറാണ്. സങ്കീര്‍ണമായ പല കേസുകളിലും അദ്ദേഹം ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നു സ്ഥാപനം ചൂണ്ടിക്കാട്ടി. 2001ല്‍ കേസ് വെസ്റ്റേണ്‍ റിസേര്‍വ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമെടുത്ത സുബ്രമണ്യന്‍ പിന്നീട് കൊളംബിയ ലോ സ്‌കൂളില്‍ പഠിച്ചത് ജെയിംസ് കെന്റ്, ഹര്‍ലാന്‍ ഫിസ്‌കെ സ്റ്റോണ്‍ സ്‌കോളര്‍ഷിപ്പുകളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here