പി പി ചെറിയാന്‍

ഡാളസ്: 2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഹിത്രാസ്സില്‍ നാല് ഉയര്‍ന്ന ജാതിക്കാര്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പോകുമ്പോല്‍ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വര്‍ഷത്തോളം ജയിലിലടച്ച കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയില്‍ മോചിതനായതില്‍ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോര്‍ജ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ബിജിലി ജോര്‍ജ് ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു.

ഈ കേസ് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. അന്ന് കാപ്പന്റെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍കെതിരെ സമാനമായ കുറ്റം ചുമത്തിയിരുന്നു.

കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ അപലപിച്ചിരുന്നു. ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷിതമല്ലെന്ന് ഭയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സമാഹരിച്ച 180 രാജ്യങ്ങളുടെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ രാജ്യം എട്ട് സ്ഥാനങ്ങള്‍ താഴേക്ക് പോയി 150-ാം സ്ഥാനത്തെത്തി.

‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം, രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങള്‍, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്നിവയെല്ലാം ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍’ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് സെക്രട്ടറി സാം മാത്യു ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി മാളിയേക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here