ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെളളിയാഴ്ച വൈകുന്നേരം ജനക്കൂട്ടം പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ ആക്രമിച്ചു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സഞ്ജയ് സാഹുവിന്റെ നേതൃത്വത്തിലുളള സംഘം സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

ഉജ്ജയിന്‍ ജില്ലയിലെ ജിതര്‍ ഖേഡി ഗ്രാമാതിര്‍ത്തിയിലേക്കെത്തിയ പോലീസുകാര്‍ക്കെതിരെയാണ് ജനങ്ങള്‍ അക്രമാസക്തരായത്. പോലീസിനും ബുള്‍ഡോസറിനും നേരെ കല്ലെറിയുന്ന ആളുകളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ബുള്‍ഡോസറിന് നേരെ കല്ലെറിയുന്നതും അതിന്റെ ജനാലകള്‍ തകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

 

ഡോ. ബി.ആര്‍ അംബേദ്കറുടെ വിഗ്രഹത്തിന് സമീപമുളള ജിതര്‍ ഖേഡി ഗ്രാമത്തിലെ 6000 ചതുരശ്ര അടി സര്‍ക്കാര്‍ ഭൂമി ആരോ കയ്യേറിയെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഭൂമിയില്‍ എല്ലാ സമുദായ പരിപാടികള്‍ നടന്നിരുന്നെങ്കിലും കയ്യേറ്റത്തെ തുടര്‍ന്ന് എല്ലാം നിര്‍ത്തി എന്നായിരുന്നു ഗ്രാമവാസികള്‍ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് എസ്ഡിഎം സാഹുവിന്റെ നേതൃത്വത്തിലുളള സംഘം വില്ലേജിലെത്തി കൈയേറ്റം നീക്കം ചെയ്തെങ്കലും അവര്‍ പോകുന്നതിനിടയില്‍ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഒമ്പത് പോലീസുദ്യോഗസ്ഥര്‍ക്കും ജെസിബി ഡ്രൈവര്‍ക്കും പരിക്കേറ്റുവെന്നും നിയമ ലംഘനം നടത്തിയ എല്ലാവരേയും ശിക്ഷിക്കുമെന്നും ഉജ്ജയിന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സന്തോഷ് ടാഗോര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here