ഇംഫാല്‍: ശനിയാഴ്ച രാവിലെ 6.14 ഓടെ മണിപ്പൂരിലെ ഉഖ്രുളില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി( എന്‍സിഎസ്) യാണ് ഭൂചലനത്തെക്കുറിച്ച് അറിയിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേപ്പാളില്‍ പ്രഭവകേന്ദ്രത്തിലും 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇങ്ങനെയൊരു ഭൂകമ്പം ഉണ്ടായത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരുന്നു. ദേശീയ തലസ്ഥാനത്തും ഇന്ത്യയുടെ മറ്റ് പപ ഭാഗങ്ങളിലും ഭൂചലനം സംഭവിച്ചതായി പറയപ്പെടുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിലും ഇന്ത്യയില്‍ മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here