ജോസഫ് ഇടിക്കുള

ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂ യോർക്ക് സ്വദേശി ജെയ്സൺ ജോണിന്റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ ആവശ്യപ്പെട്ട് ഫോമാ ഇന്ന് വൈകിട്ട് നാഷണൽ കമ്മ്യൂണിറ്റി കോൾ വിളിച്ചു കൂട്ടുന്നു.

ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ അടിയന്തിര എക്സികുട്ടീവ് കമ്മറ്റിയാണ് ഇന്ന് വൈകിട്ട് ഫോമയുടെ ടെക്സാസ് റീജിയൻ നേതാക്കളെയും ദേശീയ നേതാക്കളെയും മറ്റു പ്രവർത്തകരെയും കൂടാതെ ടെക്സാസ് ലോക്കൽ ഗവേർണിംഗ് ബോഡികളിൽ പ്രവർത്തിക്കുന്ന മലയാളികളെയും വിവിധ പത്രപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിറ്റി കോൾ വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചത്.

ടെക്സാസ് ഗവർണർ, ലോക്കൽ സിറ്റി മേയർ, പോലീസ് ചീഫ്, മറ്റു ലോക്കൽ ഒഫീഷ്യൽസ് എന്നിവർക്കും അടിയന്തിര സഹായം അഭ്യർഥിച്ചു കൊണ്ട് ഫോമാ പ്രസിഡന്റ് ഇമെയിൽ സന്ദേശം അയക്കുകയുണ്ടായി കൂടാതെ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ലോക്കൽ ഒഫീഷ്യൽസുമായി ബന്ധപ്പെട്ട്‌ അടിയന്തിര സഹായം അഭ്യർഥിച്ചിട്ടുണ്ട്.

ദയവായി എല്ലാ മലയാളികളും ഈ കോളിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്  കൂടാതെ ആർ വി പി മാത്യു മുണ്ടക്കൽ നാഷണൽ കമ്മറ്റി മെമ്പർമാരായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ, വിമൻസ് ഫോറം മെമ്പർ മേഴ്സി സാമുവേൽ എന്നിവർ അഭ്യർഥിച്ചു.

For more details – INFO@FOMAA.ORG

LEAVE A REPLY

Please enter your comment!
Please enter your name here