തിങ്കളാഴ്ച പുറത്തുവിട്ട ചില്ലറ വില്‍പ്പന വിലക്കയറ്റ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ഇന്ന് പുറത്തുവന്ന മൊത്തവില സൂചിക റിപ്പോര്‍ട്ട്. റിട്ടെയ്ല്‍ വില്‍പ്പന വിലക്കയറ്റം ഡിസംബറിലെ 572 ശതാമനത്തില്‍ നിന്ന് ജനുവരിയഇല്‍ 6.52 ശതമാനയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യുഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം തുടര്‍ച്ചയായ എട്ടാം മാസവും കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ 4.73% ആണ് വിലക്കറ്റം. നിര്‍മ്മാണ വസ്തുക്കള്‍, ഇന്ധനം, ഊര്‍ജം മേഖലയിലാണ് വിലകുറഞ്ഞിരിക്കുന്നത്. ഡിസംബറില്‍ നാണയപ്പെരുപ്പം 4.95% ആയിരുന്നു. 2022 ജനുവരിയില്‍ 13.68% ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഭക്ഷ്യവസ്തുക്കളുടെ നാണ്യപ്പെരുപ്പം ഉയര്‍ന്ന് 2.38% ശതമാനത്തില്‍ എത്തി. ഇത് ഡിസംബറില്‍ (-)1.25% ആയിരുന്നു. മിനറല്‍സ്, ഓയില്‍സ്, കെമിക്കല്‍സ്, കെമിക്കല്‍ ഉത്പന്നങ്ങള്‍, ടെ്ക്‌റ്റെല്‍സ്, ക്രൂഡ് പെട്രോളിയം, നാചുറല്‍ ഗ്യാസ്, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയിലാണ് ഇടിവ് വന്നിരിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു.

 

പയര്‍വര്‍ഗ്ഗങ്ങള്‍ 2.41%, പച്ചക്കറി (-)26.48%, എണ്ണക്കുരുക്കള്‍ (-)4.22% എന്നിങ്ങനെയാണ് വിലക്കയറ്റം. ഇന്ധന, വൈദ്യുതി മേഖലയില്‍ വിലക്കയറ്റം 18.09 ശതമാനത്തില്‍ നിന്ന് 15.15 ശതമാനമായി കുറഞ്ഞു. നിര്‍മ്മിക്കപ്പെട്ട വസ്തുക്കളുടെ വിലക്കയറ്റം 2.99 ശതമാനമായി. മുന്‍ മാസത്തില്‍ ഇത് 3.37 ശതമാനം ആയിരുന്നു.

അതേസമയം, തിങ്കളാഴ്ച പുറത്തുവിട്ട ചില്ലറ വില്‍പ്പന വിലക്കയറ്റ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ഇന്ന് പുറത്തുവന്ന മൊത്തവില സൂചിക റിപ്പോര്‍ട്ട്. റിട്ടെയ്ല്‍ വില്‍പ്പന വിലക്കയറ്റം ഡിസംബറിലെ 572 ശതാമനത്തില്‍ നിന്ന് ജനുവരിയഇല്‍ 6.52 ശതമാനയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here