ദില്ലി: ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്. ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ആദായനികുതി വകുപ്പ്. നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. അതേസമയം മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി അറിയിച്ചു. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിബിസിയുടെ പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി വ്യക്തമാക്കി. പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെടാന്‍ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here