ജമ്മു കശ്മീരില്‍ വലിയ അളവില്‍ ലിഥിയം നിക്ഷേപം കണ്ടെത്തി ഗവേഷകര്‍. കശ്മീരിലെ റിയാസിലുള്ള സലാല്‍-ഹൈമാമ മേഖലയിലാണ് ഇത്തരത്തില്‍ ലിഥിയം ശേഖരം കാണപ്പെട്ടത്. ഗവേഷകരുടെ നിഗമനം അനുസരിച്ച് 59 ലക്ഷം ടണ്‍ ഓളം ലിഥിയം ശേഖരമാണ് ഈ സ്ഥലത്തുള്ളത്. റിയാസ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന വൈഷ്ണവ ദേവി ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ തീര്‍ഥാടനാ കേന്ദ്രങ്ങളില്‍ ഒന്നാണ്.

ഇലക്ട്രിക് വാഹനങ്ങളിലെ അടക്കം പ്രധാന ഘടകമായ ലിഥിയം ലോകത്ത് ഏറ്റവും അധികം ഉല്‍പ്പാദിപ്പിക്കുന്നത് ചിലെയാണ്. ലോകത്തിന്റെ മുഴുവന്‍ 35 ശതമാനത്തോളം ലിഥിയം ആവശ്യങ്ങള്‍ നിറവേറ്റുന്നതും ചിലെയാണ്. വെളുത്ത സ്വര്‍ണം എന്ന പേരിലാണ് ആവശ്യകത വളരെ കൂടിയ ഈ മൂലകത്തെ വിശേഷിപ്പിക്കുന്നത്.

 

നിലവില്‍ ഇന്ത്യയിലേക്ക് ലിഥിയം എത്തിക്കുന്നത് പ്രധാനമായും ഓസ്‌ട്രേലിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള ഇറക്കുമതി വഴിയാണ്. 2025 ഓടെ ലിഥിയം ക്ഷാമം രൂക്ഷമാകാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ റിയാസിലെ നിക്ഷേപം കണ്ടെടുത്തതോടെ ഇന്ത്യക്ക് മുന്നില്‍ പുതിയ വാണിജ്യ സാധ്യതകള്‍ തുറന്നേക്കാമെന്നും അതു വഴി ജോലി സാധ്യത വര്‍ധിക്കുമെന്നുമാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here