ജയ്പൂരിലെ രാംബാഗ് പാലസിൽ നടന്ന വാൾട്ട് ഡിസ്നി കമ്പനിയുടെയും സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെയും മകന്‍ ഗൗതം മാധവന്റെ വിവാഹാഘോഷചിത്രങ്ങളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമാ മേഖലയിലെ എ-ലിസ്റ്റുകള്‍ എല്ലാം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങള്‍ വളരെ​​പ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. മോഹന്‍ലാലും അക്ഷയ്കുമാറും ഒരുമിച്ചുള്ള നൃത്തമടക്കം എല്ലാം വൈറലായതാണ്. കമൽഹാസൻ, മോഹൻലാൽ, അക്ഷയ് കുമാർ, ആമിർ ഖാൻ, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിങ്ങനെ മിക്ക സെലിബ്രിറ്റികളും അതിലെ മുഖ്യ അതിഥികളായിരുന്നു. ഇപ്പോഴിതാ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സുപ്രിയ തന്നെയാണ് ‘‘ജയ്പൂർ വെഡ്ഡിംഗ് ഷെനാനിഗൻസ്❤️’’ എന്ന ക്യാപ്ഷന്‍ നല്‍കി ചിത്രം പങ്കുവച്ചിരിക്കുന്നത്. റോയല്‍ ലുക്കിലുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണകമ്പനിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സുപ്രിയയ്ക്കാണ്. മലയാളത്തില്‍ മാത്രമല്ല രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുകയാണ് ഇവരുടെ നിര്‍മാണ കമ്പനി. സിനിമാ വ്യവസായത്തില്‍ മള്‍ട്ടി ലാഗ്വേജ് സൂപ്പര്‍ ഹിറ്റുകളുടെ ലിസ്റ്റില്‍ പലതും നേടാന്‍ ഈ നിര്‍മാണക്കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ പുറത്തിറങ്ങി തിയേറ്ററില്‍ വിജയം കൊയ്ത ഭൂരിഭാഗം ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായിരുന്നു. കെജിഎഫ് അടക്കമുള്ള ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രങ്ങളുടെ വിതരണവും ഈ നിര്‍മാണക്കമ്പനിയുടെ വിജയത്തിന് മാറ്റ് കൂട്ടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here