ഓസ്റ്റിന്‍, ടെക്‌സസ്: അന്തരിച്ച ജെയ്‌സണ്‍ ജോണിന്റെ സംസ്‌കാരം ഫെബ്രുവരി 18, ശനിയാഴ്ച ഓസ്റ്റിനില്‍ നടത്തും. സംസ്‌കാര ശുശ്രുഷ ഉച്ചക്ക് 1:30-നു ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (2222 Downing Lane, Leander, Texas 78641) തുടര്‍ന്ന് സംസ്‌കാരം: Bagdad Cemetery, 400 N Bagdad Road, Leander, Texas 7864. ഫെബ്രുവരി 5 ന് പുലര്‍ച്ചെ രണ്ടോടെ ഓസ്റ്റിനിലെ ലേഡി ബേര്‍ഡ് തടാകത്തിനു സമീപം കാണാതായ മലയാളി യുവാവ് ജെയ്സണ്‍ ജോണിന്റെ മൃതദേഹം ഒരാഴ്ചയിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെടുത്തത്.

ലേഡി ബേര്‍ഡ് തടാകത്തില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം കാണാതായ ജെയ്സന്റെതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഹോളിഡേ ഇന്നിന്റെ തെക്ക് ഇന്റര്‍‌സ്റ്റേറ്റ് 35 ന് പടിഞ്ഞാറ് തടാകത്തിന്റെ പ്രദേശത്ത് നിന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. തടാകത്തിന് സമീപം തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഫോമയുടെ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച് മൃതദേഹം ജെയ്‌സണാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here