വരണ്ട ചുമ ലുക്കീമിയയാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം തളര്‍ന്നു പോയ ദിവസങ്ങളില്‍ കൂടെ നിന്ന് ആത്മവിശ്വാസം നല്‍കിയ ചേച്ചിയെക്കുറിച്ച് ഒരു അനുജന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കുറിപ്പില്‍ ദിവസം മുഴുവന്‍ തനിക്കൊപ്പം നിന്ന ചേച്ചിയെക്കുറിച്ച് അങ്ങേയറ്റം സ്‌നേഹത്തോടെയാണ് അനുജന്‍ എഴുതുന്നത്. കീമോയെത്തുടര്‍ന്ന് മുടിയെല്ലാം കൊഴിഞ്ഞു പോയ തനിക്കു മുന്‍പില്‍ സ്വന്തം തലമുടി മുറിച്ചു കളഞ്ഞ് അവള്‍ എത്തിയ നിമിഷത്തില്‍ താന്‍ കരഞ്ഞുപോയെന്ന് യുവാവ് എഴുതുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

വരണ്ട ചുമ കാരണം ഞാന്‍ 2018ലാണ് ആശുപത്രിയില്‍ എത്തുന്നത്. കാലാവസ്ഥയുടെയോ അല്ലങ്കില്‍ ഇന്‍ഫെക്ഷന്‍ ന്റേതോ മറ്റോ ആകുമെന്ന് കരുതിയാണ് ആശുപത്രിയില്‍ ഞാന്‍ ചികിത്സയ്ക്ക് എത്തിയത്. എന്ന വിശദമായ പരിശോധന റിപ്പോര്‍ട്ടില്‍ എനിക്ക് ലുക്കീമിയ സ്ഥിതീകരിച്ചു. ഇത് അറിഞ്ഞതുമുതല്‍ ഞാന്‍ ആകെ തളര്‍ന്നു പോയി. എന്റെ ആയുസ് എണ്ണപ്പെട്ടത് പോലെ ഒക്കെ തോന്നി തുടങ്ങി. ജീവിതം അവസാനിക്കാന്‍ പോകുന്നു എന്ന ചിന്ത മനസിനെ അലട്ടിക്കൊണ്ടിരുന്നു. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോട് ഞാന്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടപാടെ അവര്‍ പാഞ്ഞെത്തി. ശേഷം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നെ കണ്ടതും സഹോദരി ചിരികുകൊണ്ട് എന്റെ അടുത്തേക്ക് ഓടിയെത്തി. ചിരിച്ചുനില്‍ക്കുന്ന ചേച്ചിയുടെ കണ്ണില്‍ നിന്നും തുരു തുരാ കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. വീട്ടില്‍ എത്തി ചേച്ചി 24 മണിക്കൂറും ഒപ്പം ഉണ്ടായിരുന്നു. എന്നെ പരിപാലിക്കാന്‍ ഒരുപാട് ശ്രദ്ധിച്ചു. ഇടക്കിടക്ക് എനിക്ക് കീമോ തെറാപ്പി ചെയ്യേണ്ടതായി വന്നു.

അത്രത്തോളം വേദന നിറഞ്ഞ നിമിഷം ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. ഒരു തവണ കീമോ കഴിയുമ്പോഴും വേദന സഹിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. വേദന കടിച്ചമര്‍ത്തി കരച്ചിലടക്കി. ഇടക്കിടക്ക് ശര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇതെല്ലം കണ്ടുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു എന്റെ ചേച്ചി. ട്രീറ്റ്‌മെന്റ് തുടര്‍ന്ന് കൊണ്ടിരുന്നപ്പോഴാണ് എന്നെ വീണ്ടും വിഷമത്തിന്റെ വലിയ ആഴത്തിലേക്ക് മറ്റൊരു സങ്കടം തള്ളിവിട്ടത്. എന്റെ മുടിയെല്ലാം നഷ്ടപ്പെട്ട് ഞാന്‍ കഷണ്ടിയായി. ഇതോടെ എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായി. സമാധാനിപ്പിക്കാന്‍ വന്ന ചേച്ചിയെ പോലും ദേഷ്യം കൊണ്ട് ഞാന്‍ ആട്ടിപ്പായിച്ചു. എത്ര ദേഷ്യപ്പെട്ടാലും എന്റെ കൈ പിടിച്ച് ഞാനുണ്ട് എന്ന് അവള്‍ പറയുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. എന്റെ മുടിയെല്ലാം പോയത് എന്നെ സംബന്ധിച്ച് ഒരുപാട് സങ്കടം നല്‍കുന്ന ഒന്ന് തന്നെയായിരുന്നു. ഒരു ദിവസം ഞാന്‍ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.

എന്റെ ജീവന്റെ ജീവനായ ചേച്ചി ഇതാ തല മൊട്ടയടിച്ചു എന്റെ മുന്നില്‍ നില്‍ക്കുന്നു. മുടിയെല്ലാം നീക്കിയ ചേച്ചിയോട് ”നീ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു ഞാന്‍ കരഞ്ഞുപോയി ‘ എന്റെ അനിയന് നഷ്ടമായത് എനിക്കും വേണ്ട എന്ന് പറഞ് അവള്‍ എന്നെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ ഈ രോഗാവസ്ഥയില്‍ എന്തിനും അവള്‍ എന്നോടൊപ്പം ഉണ്ടാകും എന്ന ബോധ്യം എന്നില്‍ ഉണ്ടായിത്തുടങ്ങി. എന്റെ കീമോ സമയത്തും അല്ലാതെയും 24 മണിക്കൂറും അവള്‍ ഒപ്പമുണ്ടായിരുന്നു. ഞാനൊന്നു ചുമച്ചാല്‍ അവള്‍ ചാടി എഴുന്നേല്‍ക്കും. ഞാനൊന്നു കരഞ്ഞാല്‍ അവള്‍ തലോടി ഉറക്കും. പേടിപ്പെടുത്തുന്ന ചിന്തകള്‍ എന്നില്‍ നിന്നും ഒഴിവാക്കാന്‍ എപ്പോഴും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

അടുത്ത ദീപാവലിക്ക് എന്റെ ട്രീറ്റ്‌മെന്റ് നിര്‍ത്താനാകും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ട്രീറ്റ്‌മെന്റ് നിര്‍ത്തിയിട്ടുവേണം എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ എല്ലാം കഴിച്ചുതുടങ്ങാന്‍. എന്തിനും എന്റെ ചേച്ചി എന്നോടൊപ്പം ഉണ്ട്. അതാണ് എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും. എന്നെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്ന ചേച്ചിയും ഞാനും ഇപ്പോള്‍ പുതിയൊരു മത്സരം തുടങ്ങിവെച്ചിട്ടുണ്ട്, ആര്‍ക്കാണ് ആദ്യം മുടി കിളിര്‍ക്കുക എന്ന്. മത്സരത്തില്‍ ആര് ജയിക്കും എന്ന് കണ്ടറിയാം. എങ്കിലും ഒരു ചേച്ചി എന്ന നിലയിലും ‘അമ്മ എന്ന നിലയിലും അവള്‍ എന്റെ മനസ്സില്‍ എന്നേ വിജയിച്ചുകഴിഞ്ഞു. ചിലപ്പോള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് മാതാപിതാക്കളെക്കാള്‍ കരുതല്‍ നല്‍കാന്‍ ചില സമയങ്ങളില്‍ സാധിക്കാറുണ്ട്. എനിക്ക് ലഭിച്ചപോലെ സ്‌നേഹ നിധിയായ ഒരു ചേച്ചിയെ എല്ലാവര്‍ക്കും ലഭിക്കട്ടെ. അങ്ങനെയെങ്കില്‍ ഒരു പ്രതിസന്ധിയിലും നിങ്ങള്‍ തളരില്ല.’ ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ യുവാവ് പങ്കുവെച്ച കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here