മിയാമി: ഫ്‌ളോറിഡയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാള്‍ മണിക്കൂറുകള്‍ക്കുശേഷം കുറ്റകൃത്യം നടത്തിയ സ്ഥലത്ത് തിരികെയെത്തി ടെലിവിഷന്‍ റിപ്പോര്‍ട്ടറെയും ഒമ്പത് വയസുകാരിയെയും വെടിവെച്ചുകൊന്നുതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കെയ്ത്ത് മെല്‍വില്‍ തോമസിനെ (19) കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളാണ് വെടിവെയ്പ്പിന് ഉത്തരവാദിയെന്നും ഓറഞ്ച് കൗണ്ടി ഷെരീഫ് ജോണ്‍ മിന പറഞ്ഞു.

സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയുടെ പടിഞ്ഞാറ് പ്രാന്തപ്രദേശമായ പൈന്‍ ഹില്‍സിലാണ് ആക്രമണം നടന്നത്. രാവിലെ 11 മണിക്ക് 20 വയസ്സുളള രു സ്ത്രീ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്‌പെക്ട്രം ന്യൂസ് 13 ല്‍ നിന്നുളള ഒരു ഒരു സംഘം മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. വൈകുന്നേരം നാലുമണി കഴിഞ്ഞ് മോസസ് എത്തി ഒരു സ്‌പെക്ട്രം ക്യാമറ ഓപ്പറേറ്റര്‍ക്കും ഒരു റിപ്പോര്‍ട്ടര്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്നും അവരുടെ വാഹനത്തിന് സമീപം നില്‍ക്കുമ്പോള്‍ റിപ്പോര്‍ട്ടറെ കൊല്ലുകയും ക്യാമറ ഓപ്പറേറ്റര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഷെരീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്ന് തോക്കുധാരി സമീപത്തെ വീട്ടില്‍ കടന്ന് ഒരു സ്ത്രീയെയും ഒമ്പത് വയസ്സുളള കവരുടെ മകളെയും വെടിവെച്ചു വെന്നും ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയും സ്‌പെക്ട്രം ന്യൂസ് 13 റിപ്പോര്‍ട്ടറും മരിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ കൊലപാതകത്തിനും ഉച്ചകഴിഞ്ഞുളള വെടിവെയ്പ്പിനും ഉത്തരവാദിയെന്ന് കരുതുന്ന വ്യക്തിയെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തുവെന്നും തോക്ക് ചാര്‍ജുകള്‍, മാരകമായ ആയുധം ഉപയോഗിച്ചുളള ആക്രമണം, കവര്‍ച്ച, മോഷണകുറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നീണ്ട ക്രിമിനല്‍ പശ്ചാത്തലം പ്രതിക്കുണ്ടെന്നും ഷെരിഫ് പറഞ്ഞു.

ഒപ്പം രാവിലെ കൊല്ലപ്പെട്ട സ്ത്രീയെ അറിയാമായിരുന്ന തടവുകാരന് മറ്റ് രണ്ട് ഇരകളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വെടിയേറ്റവരില്‍ ആരെയും പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here