മുംബൈ: മഹാരാഷ്ട്ര മുട്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനില്‍ നിന്ന് ജീവന് ഭീഷണിയുളളതായി തെറ്റായ ആരോപണം നടത്തിയതിന് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ മാനനഷ്ടക്കേസ് ചുമത്തി. രാജ്യസഭാ എംപിക്കെതിരെ താനെ മുന്‍ മേയര്‍ മീനാക്ഷി ഷിന്‍ഡെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജ ആരോപണങ്ങള്‍, ശത്രുത വളര്‍ത്തല്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് റാവത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തന്നെ കൊല്ലാന്‍ താനെ ആസ്ഥാനമായുളള രാജാ താക്കൂറിന് ലോക്‌സഭാ എംപിയായ ശ്രീകാന്ത് ഷിന്‍ഡെ കരാര്‍ നലകിയെന്ന് താക്കറെ വിഭാഗം നേതാവ് ഈ ആഴ്ച ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. താനെ പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് ആരോപണം ഉന്നയിച്ചത്.

 

ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിന്‍ഡെയുടയും നേതൃത്വത്തിലുളള വിഭാഗങ്ങള്‍ ശിവസേനയുടെ നിയന്ത്രണത്തെച്ചൊല്ലി നിയമപോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഷിന്‍ഡെയുടെ ക്യാമ്പിന് അനുവദിച്ചു. ഈ ഘട്ടത്തില്‍ ഉത്തരവ് മരവിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഇസി ഉത്തരവിനെ താക്കറെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here