ഷില്ലോങ്: മേഘാലയത്തില്‍ ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്ന് ബിജെപി മേഘാലയ പ്രസിഡന്റ് ഏണസ്റ്റ് മൗറി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമത്തെക്കുറിച്ച് തനിക്ക് ഒന്നു പറയാന്‍ കഴിയുകയില്ല. ഞങ്ങള്‍ മേഘാലയയിലാണ്.ബീഫ് വാങ്ങുന്നതിനും ബിജെപി എതിരല്ല.ഞാന്‍ ബിജെപിയിലാണ്.ഇവിടെ ഞങ്ങള്‍ എല്ലാവരും ബീഫ് കഴിക്കുമെന്നും ഏണസറ്റ് കൂട്ടിച്ചേര്‍ത്തു.

ഇത് ജനങ്ങളുടെ ജീവിതശൈലിയാണ്. ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യയിലും ഇത്തരത്തില്‍ ഒരു നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന അസം പോലുളള സംസ്ഥാനങ്ങള്‍ കന്നുകാലികളെ കൊല്ലുന്നതും, അവയെ കടത്തുന്നതും, ബീഫ് വില്‍പന എന്നിവ നിയന്ത്രിക്കുന്നതിനുളള ബില്‍ പാസാക്കിയ സമയത്താണ് ഏണസ്റ്റിന്റെ ഈ പ്രസ്താവന. ഹിന്ദു ജനവാസ മേഖലകളില്‍ ബീഫ് കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

 

ബിജെപി ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന ആരോപണത്തെക്കുറിച്ചും ഏണസ്റ്റ് പ്രതികരിച്ചു. രാജ്യത്ത് ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിന് ഇപ്പോള്‍ ഒമ്പത് വര്‍ഷമായി , രാജ്യത്ത് ഇതുവരെ ഒരു പളളിയും ആക്രമിച്ചിട്ടില്ല. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്നുളള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം.ഇക്കുറി മേഘാലയയയിലെ ജനം ബിജെപിക്കൊപ്പം നില്‍ക്കും. ഫലം വരുമ്പോള്‍ അതു കാണാനാകും. ഏണസ്റ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here