ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുളള ആദ്യ വെബിനാറിനെ അഭിസംബോധന െചയ്ത് പ്രധന മന്ത്രി നരേന്ദ്ര മോദി. സമീപകാല കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുളള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 12 പോസ്റ്റ് ബജറ്റ് വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.

ഹരിത വളര്‍ച്ചയെക്കുറിച്ച് 2023-24 ലെ കേന്ദ്ര ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു, ‘ഹരിത ഊര്‍ജ്ജത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കും, ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എല്ലാ പങ്കാളികളെയും ഞാന്‍ ക്ഷണിക്കുന്നു.’ ഇന്ത്യയില്‍ സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം, ബയോഗ്യാസ് തുടങ്ങിയ പുനരുപയോഗ ഊര്‍ജത്തിന്റെ സാധ്യതകള്‍ സ്വര്‍ണ്ണഖനിയില്‍ കുറവല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു, പ്രധാനമന്ത്രി പറഞ്ഞു.

 

ഹരിത ഹൈഡ്രജന്‍ മിഷന്‍, ഊര്‍ജ സംക്രമണം, ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം, ഗോബര്‍ദ്ധന്‍ പദ്ധതി തുടങ്ങി വിവിധ മേഖലകളിലും മന്ത്രാലയങ്ങളിലും വയാപിച്ചുകിടക്കുന്ന നിരവധി പദ്ധതികളും സംരംഭങ്ങളും കേന്ദ്ര ബജറ്റ് വിഭാവനം ചെയ്തിട്ടുണ്ട്. 2023-24 ലെ കേന്ദ്ര ബജറ്റ് ആഗോള ഗ്രീന്‍ എനര്‍ജി വിപണിയില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ ബജറ്റിലെ വ്യവസ്ഥകള്‍ നമ്മുടെ വരും തലമുറകളുടെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here