ജില്ലയില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യേഗസ്ഥരെത്തി ബാലരാമപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ സബ് എന്‍ജീനിയര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.

ബാലരാമപുരം: വീട്ടില്‍ തീ പടര്‍ന്ന വിവരം അറിയാതെ ഗൃഹനാഥന്‍ ഉറങ്ങിയതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശം. വെടിവെച്ചാന്‍കോവില്‍ മലവിള റോഡ് തിരുവാതിരയില്‍ ഷൈനിന്റെ വീട്ടിലാണ് തീ പടര്‍ന്ന് കയറിയത്. ഇന്നലെ പുലര്‍ച്ചെ 3 നും രാവിലെ 8 നും ഇടയില്‍ ആയിരുന്നു സംഭവം. ബാലരാമപുരം പഞ്ചായത്തിലെ ക്ലര്‍ക്കായ ഇദ്ദേഹം സംഭവ സമയം പനിയെ തുടര്‍ന്ന് വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

ഫ്രിഡ്ജിലെ വയറില്‍ നിന്ന് ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. രാവിലെ 8 മണിക്ക് ഉണര്‍ന്നെണീറ്റപ്പോള്‍ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നതാണ് ഗൃഹനാഥന്‍ കണ്ടത്. ഉടന്‍ തന്നെ ബക്കറ്റില്‍ വെള്ളം ശേഖരിച്ച് തീകെടുത്തുകയായിരുന്നു. അടുക്കള ഭാഗത്തെ ഫാന്‍, വീട്ടുപകരണങ്ങള്‍, കബോര്‍ഡ്, പാത്രങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചു.

 

ഇതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ പരിസരവാസികളെയും നരുവാമൂട് പോലീസിനെയും വിവരം അറിയിച്ചു. ജില്ലയില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യേഗസ്ഥരെത്തി ബാലരാമപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ സബ് എന്‍ജീനിയര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.

ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണ്ണമായും കത്തി നശിച്ചതോടെ വീട്ടിലെ മുറികളില്‍ എല്ലാം പുക വ്യാപിച്ച് ഇരുട്ടിലായി. ശിതീകരിച്ച മുറിയില്‍ ഷൈന്‍ കിടന്നിരുന്നാല്‍ പുക അവിടേക്ക് വ്യാപിച്ചിരുന്നില്ല. ഭാര്യയും മക്കളും അവരുടെ വീട്ടില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്ന് ഷൈന്‍ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷൈന്‍ വിലക്ക് വാങ്ങിയ വീട്ടിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here