സുകേഷ് ചന്ദ്രശേഖറിന്റെ ജയില്‍മുറി അധികൃതര്‍ റെയ്ഡ് ചെയ്തു. മണ്ഡോലി ജയിയില്‍ നിന്നുളള റെയ്ഡിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്.

വ്യാഴാഴ്ചയായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. ഒരു സംഘം ഉദ്യോഗസ്ഥര്‍ അകത്തുകയറി സുകേഷിന്റെ സെല്ലിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ കഴിയും . ഒപ്പം ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിരുന്ന് ഉറക്കെ കരയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

 

റെയ്ഡിനിടെ 1.5 ലക്ഷം വിലയുളള ചെരിപ്പുകളും 80,000 രൂപ വിലമതിക്കുന്ന മൂന്ന് ജീന്‍സുകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

അതേസമയം സുകേഷ് ചന്ദ്ര ശേഖറിന്റെ ജയില്‍ മുറിയിലെ പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യക്തിക്കെതിരെ ജയില്‍ അതോറിറ്റി അന്വേഷണം നടത്തുമെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നൂം അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here