അഹമ്മദാബാദ് സ്വദേശിയായ 50 കാരി നന്ദബായ് പ്രേമോദ് ആണ് 29 കാരനായ മകന്‍ മരിച്ചെന്ന് കാട്ടി എല്‍ ഐ സി തുക തട്ടാന്‍ ശ്രമിച്ചത്.

മുംബൈ: മകന്‍ മരിച്ചെന്ന പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി രണ്ടു കോടി രൂപ തട്ടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു. മുംബൈ ശിവജി പാര്‍ക്ക് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദ് സ്വദേശിയായ 50 കാരി നന്ദബായ് പ്രേമോദ് ആണ് 29 കാരനായ മകന്‍ മരിച്ചെന്ന് കാട്ടി എല്‍ ഐ സി തുക തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മകന്‍ ദിനേശും കൂട്ടുപ്രതിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എല്‍ ഐ സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്നാണ് 2015-ല്‍ ദിനേശ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2016 അഹമ്മദാബാദില്‍ വച്ച് ഉണ്ടായ അപകടത്തില്‍ മകന്‍ മരിച്ചുവെന്ന് കാണിച്ച് 2017 മാര്‍ച്ചിലാണ് നന്ദബായ് ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്.

 

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തോന്നിയ എല്‍ ഐ സി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും തുടര്‍ന്ന് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ കാണിക്കുന്ന 8 കോടി രൂപ വരുമാനം വ്യാജ ആദായ നികുതി റിട്ടേണുകളാണെന്നും പോലീസ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here