ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷി സിസോദിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ പതിനൊന്നുമണിയോടെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യല്‍. തുറന്നവാഹനത്തില്‍ വച്ച് സിസോദിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. അതേസമയം,സിബിഐ ആസ്ഥാനത്തിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ലക്ഷക്കണക്കനിന് ജനങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും തനിക്കൊപ്പമുണ്ടെന്നും സിസോദിയ ട്വീറ്റ് ചെയ്തു. ”ഏതാനും മാസങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്നാലും എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഞാന്‍ ഭഗത് സിങ്ങിന്റെ അനുയായിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റിയത് രാജ്യത്തിന് വേണ്ടിയാണ്. ഇത്തരം തെറ്റായ ആരോപണങ്ങളുടെ മേല്‍ ജയിലില്‍ പോകേണ്ടി വരുന്നത് ചെറിയ കാര്യമാണ്-‘സിസോദിയ പറഞ്ഞു.

 

രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലില്‍ പോകുന്നത് ശാപമല്ലെന്നും അഭിമാനമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here