ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന ഡ്രോണിന്റെ ശബ്ദം കേട്ടതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നാണ് വെടിവച്ചിട്ടത്

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണിനെ ബിഎസ്എഫ് വെടിവച്ചിട്ടു. ഇന്ന് പുലര്‍ച്ചെ 2.11ന് പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. സുരക്ഷാ സേനയുടെ തിരച്ചിലില്‍ ചൈനീസ് നിള്‍മ്മിത ഡ്രോണാണെന്ന് കണ്ടെത്തി.

26 പുലര്‍ച്ചെ 2.11ന് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ അമൃത്സര്‍ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന ഡ്രോണിന്റെ ശബ്ദം കേട്ടതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നാണ് വെടിവച്ചിട്ടത്. പ്രദേശത്ത് സുരക്ഷ സേന നടത്തിയ തെരച്ചിലില്‍ ഷാജദ ഗ്രാമത്തിന് സമീപമുള്ള ദുസ്സി ബുന്ദിന് സമീപം ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ചൈനീസ് നിര്‍മിതമായ ഉഖക മെട്രിസ്‌കറുത്ത നിറത്തിലുള്ള ഡ്രോണ്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here