ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവ് പോള്‍ റയാന്‍. മുന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ നോമിനേഷന്‍ നേടുകയാണെങ്കില്‍ താന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നു ഹൗസ് സ്പീക്കറായിരുന്ന റയാന്‍ (53) പറഞ്ഞു. വിസ്‌കോണ്‍സിനിലെ മില്‍വോക്കിയില്‍ 2024 ല്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് നോമിനേഷനു വേണ്ട വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥികള്‍ അത് സ്വീകരിക്കുക. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമോ എന്ന് വിസ്‌കോണ്‍സിനില്‍ നിന്നുള്ള നേതാവായ റയാനോടു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ട്രംപിനെതിരായ പ്രതികരണം.

സ്ഥാനാര്‍ഥി ട്രംപ് അല്ലെങ്കില്‍ താന്‍ അവിടെ ഉണ്ടാവും. അതല്ല സ്ഥാനാര്‍ത്ഥി ട്രംപ് ആണെങ്കില്‍ പങ്കെടുക്കാന്‍ തനിക്കു താല്പര്യമില്ല എന്നും റയാന്‍ പറഞ്ഞു. വിസ്‌കോണ്‍സിനില്‍ ആയാല്‍ പോലും എന്ന് റിപ്പോര്‍ട്ടര്‍ എടുത്തു ചോദിച്ചപ്പോള്‍ അതേ, വിസ്‌കോണ്‍സിനില്‍ ആയാല്‍ പോലും എന്ന് റയാന്‍ തറപ്പിച്ചു പറഞ്ഞു. ട്രംപ് സ്ഥാനാര്‍ഥിയാവും എന്നു താന്‍ കരുതുന്നില്ല. അപ്പോള്‍ പിന്നെ പ്രശ്‌നമൊന്നുമില്ല. അദ്ദേഹത്തെ പാര്‍ട്ടി നോമിനേറ്റ് ചെയ്യുമെന്നു താന്‍ കരുതുന്നില്ല. കാരണം അദ്ദേഹം സ്ഥാനാര്‍ഥി ആയാല്‍ നമ്മള്‍ തോല്‍ക്കുമെന്നു പാര്‍ട്ടിക്കു അറിയാം. 2018 ല്‍ ഹൗസ് നഷ്ടപ്പെട്ടത് അദ്ദേഹം മൂലമാണ്.

2020 ല്‍ വൈറ്റ് ഹൗസ് നഷ്ടമായി. 2020 ല്‍ സെനറ്റ് പോയതും അദ്ദേഹത്തെ കാരണമാണ്. വീണ്ടും 2022 ലും സെനറ്റ് കൈവിട്ടു. 2022 ല്‍ ഒട്ടേറെ ഹൗസ് സീറ്റുകളും അദ്ദേഹം മൂലമാണ് നഷ്ടപ്പെട്ടത്. ഈ പാഠം പാര്‍ട്ടി പഠിക്കണം. അബദ്ധം ആവര്‍ത്തിക്കരുത്. മറ്റൊരു സ്ഥാനാര്‍ഥി വരുന്നതാണു നമുക്കു നല്ലതെന്നു ട്രംപിന്റെ ഉറച്ച അനുയായികളൂം മനസിലാക്കിയിട്ടുണ്ടെന്നു താന്‍ കരുതുന്നു. ട്രംപ് പ്രസിഡന്റ് ആയിരിക്കെ ആദ്യത്തെ രണ്ടു വര്‍ഷം ഹൗസ് സ്പീക്കറായിരുന്ന റയാന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here