പി പി ചെറിയാൻ

ചിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ മാർച്ച് 16 ന് സ്ഥാനമൊഴിയും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു പ്രസ്താവനയിലാണ് ലൈറ്റ്ഫൂട്ട് ഇക്കാര്യം അറിയിച്ചത്. ബ്രൗൺ തന്റെ രാജി ഇന്ന് തന്നെ അറിയിച്ചതായി അവർ പറഞ്ഞു. ലൈറ്റ്ഫൂട്ടിന്റെ വിജയത്തോടെയാണ് ചിക്കാഗോയിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ ഡാളസ് പോലീസ് ചീഫായി പ്രവർത്തിച്ചിരുന്ന ഡേവിഡ് ബ്രൗനിനെ 2020 ൽ ചിക്കാഗോ മേയറായി തിരെഞ്ഞെടുക്കപെട്ട  ലൈറ്റ്ഫൂട്ട് അദ്ദേഹത്തെ ചിക്കാഗോയിലേക്കു കൊണ്ടുവന്നത്.

ഇന്നലെ നടന്ന ചിക്കാഗോ മേയർ തിരെഞ്ഞെടുപ്പിൽ ലൈറ്റ്ഫൂട്ട് ദയനീയമായി പരാജയപ്പെട്ടതാണു ചീഫിന്റെ രാജിയിലേക്കു നയിച്ചത്എന്ന്‌ കരുതപ്പെടുന്നു”ഞാൻ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു, ഡിപ്പാർട്ട്‌മെന്റിന് മാത്രമല്ല, നഗരം മുഴുവൻ തുടർച്ചയായി രണ്ട് വർഷമായി റെക്കോർഡ് എണ്ണം അനധികൃത തോക്ക് വീണ്ടെടുക്കൽ ഉൾപ്പെടെ; 2022 ൽ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഇരട്ട അക്ക കുറവ് വരുത്തിയത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം 950-ലധികം പുതിയ നിയമനങ്ങൾ നടത്തുന്നതിനും  ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്രത്തിൽ മുമ്പെന്നത്തേക്കാളും കൂടുതൽ സ്ത്രീകളെ സീനിയർ എക്‌സെംപ്റ്റ് റാങ്കുകളിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിനും ചീഫിന് കഴിഞ്ഞതായി  പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി “ഞങ്ങളുടെ നഗരത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തിന് വ്യക്തിപരമായി ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും മേയർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here