താനെ: പതിനേഴുകാരിയുമായുളള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുളളതെന്നു വിലയിരുത്തി, പോക്‌സോ കേസില്‍ പ്രതിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് കോടതി വിധി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്.

 

അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുളളത് എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുളളത് ഉഭയസമ്മതത്തോടെയുളള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസ്സാണെങ്കില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here