ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ ഡിസംബറില്‍ വന്‍ വിജയമായ ലോസ് ആഞ്ജലസ് എഡിഷന് ശേഷവും ട്രൈ സ്റ്റേറ്റ്-ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വേനിയ-മേഖലയിലെ മികച്ച ആരോഗ്യ പ്രവര്‍ത്തകരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയനുമായി സഹകരിച്ചാണ് അവാര്‍ഡ് നിശ.

ഏപ്രില്‍ 29 ന് ന്യൂ ജേഴ്‌സിയിലെ എഡിസണിലെ APA ഹോട്ടലില്‍ വെച്ച് നടക്കുക. കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ കറുകപ്പിള്ളില്‍ ആണ് ഇവന്റ് പാര്‍ട്ണര്‍. നിക്‌സണ്‍ ജോര്‍ജ് (കണക്ഷന്‍സ് മീഡിയ) ആണ് ഇവന്റ് കോര്‍ഡിനേറ്റര്‍. ഇവരുടെ നിര്‍ണായക പിന്തുണ ട്രൈ സ്റ്റേറ്റ് എഡിഷന് കരുത്ത് പകരുന്നു. ആരോഗ്യ രംഗത്തെ പ്രമുഖര്‍, ഇന്ത്യന്‍ അമേരിക്കന്‍, മലയാളി സമൂഹത്തിലെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രൈ സ്റ്റേറ്റ് എഡിഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കുക.

വടക്കേ അമേരിക്കയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സമൂഹത്തിന്റെ വിജയഗാഥകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2023.

1) ആതുര സേവന രംഗത്തെ ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക
2) കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിലൂടെ പൊതുസമൂഹത്തിന് ആശ്രയമായവരെ ആദരിക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് ഒരുക്കുന്നത്.

ഇതിനായി ട്രൈ സ്റ്റേറ്റ് മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും അവര് നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്‌കാരം ലോകവുമായി പങ്കിടാന്‍ ഏഷ്യാനെറ്റ് ന്യൂസ് വഴി സഹായിക്കും. അഞ്ചു വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം നല്‍കുന്നത്. ട്രൈ സ്റ്റേറ്റ് മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ അംഗീകൃത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here