പി പി ചെറിയാൻ

ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സിലെ  ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്കു   ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്ന പി .സി. മാത്യു , സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എന്നിവരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് വോട്ടർമാർക്ക് പരിചയപ്പെടുത്തുന്നു

ഏപ്രിൽ 16 വൈകിട്ട് 4 മണിക്ക് ഗാർലൻഡിലുള്ള കിയ  ആഡിറ്റോറിയത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് സിജു ജോർജിന്റെ അധ്യക്ഷതയിലാണ്  പരിചയപെടുത്തൽ  സമ്മേളനം സംഘടിപ്പിക്കുന്നത് . അമേരിക്കൻ മലയാളികളുടെ ഇഷ്ട നഗരികളിൽ ഒന്നായ ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മലയാളികളായ പി.സി. മാത്യു  മനു ഡാനി  എന്നിവർ അതാതു സിറ്റികളിൽ  ശക്തമായ മത്സരമാണ് നേരിടുന്നത്

 തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിൽ ജനസേവനം മുൻ നിർത്തി ആസൂത്രണം ചെയ്യുന്ന കർമ്മ പരിപാടികളെ പറ്റിയുള്ള വിശദീകരണം നിയുക്ത സ്ഥാനാർത്ഥികൾ നൽകും. സിറ്റി കൗൺസിൽ സ്ഥാനാർത്ഥികളെ അടുത്ത് അറിയുന്നതിനും, അമേരിക്കൻ  മലയാളി സമൂഹം നേരിടുന്ന വിഷയങ്ങളെ പറ്റി സ്ഥാനാർത്ഥികളെ ധരിപ്പിക്കുന്നതിനും  ഈ സമ്മേളനം പ്രയോജനപ്പെടുമെന്ന് പ്രസ് ക്ലബ് സെക്രട്ടറി സാം മാത്യു പറഞ്ഞു . നോർത്ത് ടെക്സസിലെ മറ്റു സിറ്റികളിൽ ഇപ്പോൾ ഭരണ തലത്തിലുള്ള മലയാളി പ്രമുഖർ മീറ്റിംഗിൽ പങ്കെടുത്തു ആശംസകൾ അറിയിക്കും.

ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്  പി. സി. മാത്യു.കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി  പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി.

 സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കും  ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്.  മനുവിനെതിരെ മത്സരിക്കുന്ന സാറാ ബ്രാഡ്‌ഫോര്‍ഡ് ശക്തയായ എതിരാളിയാണ്.
ഏപ്രിൽ 16 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിചയപെടുത്തൽ  സമ്മേളനത്തിലേക്കു എല്ലാ വോട്ടർമാരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  അഡ്വൈസറി ബോർഡ് ചെയര്മാൻ ബിജിലി ജോർജ് , ഡയറക്ടർമാരായ സണ്ണി മാളിയേക്കൽ , ടി സി ചാക്കോ ,ട്രഷറർ ബെന്നിജോൺ ,പ്രസാദ് തിയോഡിക്കൽ , ഡോ:അഞ്ചു ബിജിലി എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here