സൂര്യാഘാതമേറ്റ് മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേരാണ് മരിച്ചത്

കോണ്‍ഗ്രസ് അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. പൊതുയോഗത്തില്‍ 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ആളുകളെ 42 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഇരുത്തുകയും എന്നാല്‍ ആളുകള്‍ തളര്‍ന്നുവീഴുമ്പോഴും വേദിയില്‍ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കുകയുമായിരുന്നു. ഇതിനെതിരെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും വിമര്‍ശനമുണ്ട്. അമിത് ഷാ ആള്‍ക്കൂട്ടത്തെക്കുറിച്ചും ചൂടിനെക്കുറിച്ചും പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

 

സൂര്യാഘാതമേറ്റ് മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേരാണ് മരിച്ചത്. തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് നല്‍കിയത്.

 

അവാര്‍ഡ് ദാന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. പരിപാടി രാവിലെ 11.30യോടെ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിയ്ക്കാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടിനെ ലഘൂകരിക്കാനുളള സംവിധാനങ്ങളൊന്നും ഇവിടെയുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here