ഡിട്രോയിറ്റ്: “മരണം വരുമൊരുനാൾ, ഓർക്കുക മർത്യാ നീ. കൂടെ പോകും നിൻ ജീവിത ചെയ്തികളും. സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.” ജാതി മത ഭേതമെന്യേ മലയാളികൾക്ക് സുപരിചിതമാണ് ഈ ഗാനം. ക്രിസ്തീയ ശവസംസ്ക്കാര ശുശ്രൂഷകളിൽ, ഇഹ ലോക ജീവിതത്തിൽ നിന്നും നാം ശരീരം വിട്ട് വിട പറയുമ്പോൾ, കൂടെ കൊണ്ട് പോകുന്നത് നമ്മുടെ ചെയ്തികൾ മാത്രമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ഗാനത്തിൻ്റെ ഇതി വൃത്തം. ഈ പ്രവർത്തികൾ നന്മയാണെങ്കിലും, തിന്മയാണെങ്കിലും അതു കൂടെയുണ്ടാകുമെന്നും, അതു കൊണ്ട് കൂടുതൽ നന്മ ചെയ്യുവാനുള്ള ആഹ്വാനമാണ് ഈ ഗാനത്തിൽ. 

ഇത് ക്രിസ്തു മതത്തിൽ മാത്രമല്ല, എല്ലാ മതങ്ങളുടെയും ഇതി വൃത്തം ഒരു പക്ഷെ, ഈ ചെറു മനുഷ്യായുസിൽ നന്മ ചിന്തിക്കുക, നന്മകൾ ചെയ്യുക അല്ലെങ്കിൽ നന്മയിലേക്ക് നയിക്കുക എന്ന ആശയമാണ്.  രക്തദാനം, അവയവദാനം എന്നിങ്ങനെ ജീവൻ്റെ ഒരംശം പകർന്നു നൽകുന്നതായിരിക്കും, ഈ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും മഹത്തരമായ നന്മ പ്രവർത്തി. ഇതിൽ രക്തദാനത്തിന് വ്യത്യസ്തത നൽകുന്നത്, ഇന്നത്തെ ടെക്നോളജി വച്ച് പുതിയ രക്താണുക്കൾ ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ്.  

രക്തദാനത്തിനെ അമേരിക്കൻ റെഡ് ക്രോസ് നിരത്തുന്ന കുറിച്ചു വസ്തുതകൾ:

1) ഓരോ 2 സെക്കൻഡിലും യുഎസിൽ ഒരാൾക്ക് രക്തവും അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകളും ആവശ്യമാണ്.

2) യുഎസിൽ പ്രതിദിനം ഏകദേശം 29,000 യൂണിറ്റ് ചുവന്ന രക്താണുക്കൾ ആവശ്യമാണ്.

3) യുഎസിൽ പ്രതിദിനം 5,000 യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകളും 6.500 യൂണിറ്റ് പ്ലാസ്മയും ആവശ്യമാണ്.

4) യുഎസിൽ ഓരോ വർഷവും ഏകദേശം 16 ദശലക്ഷം രക്ത ഘടകങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.

5) സിക്കിൾ സെൽ രോഗം യുഎസിൽ 90,000 മുതൽ 100,000 വരെ ആളുകളെ ബാധിക്കുന്നു, ഓരോ വർഷവും ഏകദേശം 1,000 കുഞ്ഞുങ്ങൾ ഈ രോഗവുമായി ജനിക്കുന്നു. സിക്കിൾ സെൽ രോഗികൾക്ക് ജീവിതത്തിലുടനീളം രക്തപ്പകർച്ച ആവശ്യമായി വന്നേക്കാം.

6) ശരാശരി ചുവന്ന രക്താണുക്കളുടെ ട്രാൻസ്ഫ്യൂഷൻ ഏകദേശം 3 യൂണിറ്റാണ്.

7) ഒരു വാഹനാപകടത്തിൽ ഇരയായ ഒരാൾക്ക് 100 യൂണിറ്റ് രക്തം വരെ വേണ്ടിവരും.

8) രക്തവും പ്ലേറ്റ്‌ലെറ്റും നിർമ്മിക്കാൻ കഴിയില്ല; അവർക്ക് സന്നദ്ധ ദാതാക്കളിൽ നിന്ന് മാത്രമേ വരാൻ കഴിയൂ.

9) ആശുപത്രികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന രക്തഗ്രൂപ്പ് ഒ ആണ്.

10) ഒരു ദാനം ഒന്നിലധികം ജീവൻ രക്ഷിക്കാൻ സഹായിക്കും.

11) അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, 2020-ൽ 1.8 ദശലക്ഷത്തിലധികം ആളുകൾക്ക് കാൻസർ രോഗനിർണയം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവരിൽ പലർക്കും അവരുടെ കീമോതെറാപ്പി ചികിത്സയ്ക്കിടെ ചിലപ്പോൾ ദിവസവും രക്തം ആവശ്യമായി വരും. 

ഈ വസ്തുതകൾ കാണിക്കുന്നത് രക്തദാനത്തിൻ്റെ അത്യന്താപേക്ഷിതയേയാണ്. സിക്കിൾ സെൽ, കാൻസർ, ആക്സിഡൻ്റ്കൾ തുടങ്ങി  രോഗപീഡകളിൽ കഷ്ടപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങായി, അവരുടെ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ അവസരമൊരുക്കുകയാണ് മിഷിഗണിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനും സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ദേവാലയവും. 

2023 ഏപ്രിൽ 29 ശനിയാഴ്ച്ച, ദേവാലയത്തിൻ്റെ സാൻതോം ഹോളിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ, നോർത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ നോൺ പ്രോഫിറ്റ് സംഘടനയായ വെർസിറ്റിയുമായി ചേർന്ന് നടത്തുകയാണ്.

17 വയസിന് മുകളിലുള്ള ആരോഗ്യമുള്ള ആർക്കും രക്തദാനം ചെയ്യാം. നിങ്ങൾ ചെയ്യുന്ന ഈ നന്മ മറ്റുള്ളവർക്ക് ജീവൻ നൽകുന്നതാണെങ്കിൽ, തീർച്ചയായും അത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രക്തദാനത്തിന് സ്വയം രജിസ്റ്ററിൽ ചെയ്യാനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ, ലിങ്കിൽ അമർത്തുകയോ ചെയ്യാം.വിനോദ് കൊണ്ടൂർ (313) 208 4952, പ്രവീൺ നായർ (248) 792-8156 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. സ്കെഡ്യൂൾ ചെയ്യാനായി ഈ ലിങ്ക് ഉപയോഗിക്കുക.

വിനോദ് കൊണ്ടൂർ

LEAVE A REPLY

Please enter your comment!
Please enter your name here