ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് റെ​യി​ല്‍​വെ ടി​ക്ക​റ്റ് നി​ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി.

കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ ഇ​ള​വു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ ബാ​ല​കൃ​ഷ്ണ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ കൗ​ള്‍, അ​ഹ്‌​സ​നു​ദ്ദീ​ന്‍ അ​മാ​നു​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. 

മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് സ​ര്‍​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ര്‍​ട്ടി​ക്കി​ള്‍ 32 പ്ര​കാ​ര​മു​ള്ള ഹ​ര്‍​ജി​യി​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടി​വി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വു ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ദം നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here