മന്‍ കി ബാത്ത് തനിക്ക് വ്രതവും തീര്‍ത്ഥയാത്രയുമാണെന്നാണ് മോദി പറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൂറാം മന്‍ കി ബാത്തിനെ പരിഹസിച്ച് കോണ്‍?ഗ്രസ്. മന്‍കി ബാത്ത് കൊട്ടിഘോഷിക്കുമ്പോഴും ചൈന, അദാനി, പുല്‍വാമ വിഷയങ്ങളില്‍ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. എന്നാല്‍ മന്‍ കി ബാത്തിനെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം?ഗ് രംഗത്തെത്തി. വിശാലഹൃദയമുള്ളവര്‍ക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാന്‍ കഴിയൂവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്‍ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മന്‍ കി ബാത്ത് തനിക്ക് വ്രതവും തീര്‍ത്ഥയാത്രയുമാണെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന്‍ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു.

 

2014 ഒക്ടോബര്‍ മൂന്നിനാണ് നരേന്ദ്രമോദി മന്‍ കി ബാത്ത് ആരംഭിച്ചത്. നൂറാമത്തെ എപ്പിസോഡില്‍, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ ചിലരെ പ്രധാനമന്ത്രി വീണ്ടും അവതരിപ്പിച്ചു. രാജ്യത്തുടനീളം നൂറാം പതിപ്പിന്റെ പ്രക്ഷേപണം കാണാന്‍ സൗകര്യങ്ങളൊരുക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാമൂഹിക വിഷയങ്ങളെ കുറിച്ച് സംസാരിച്ച് ജനങ്ങളോട് പ്രധാനമന്തിക്ക് കൂടുതല്‍ അടുക്കാന്‍ മന്‍ കി ബാത്ത് സഹായമാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളോടും സംവദിക്കണമെന്ന് താന്‍ നിശ്ചയിച്ചു. ആ ആഗ്രഹ പൂര്‍ത്തീകരണമാണ് മന്‍ കി ബാത്ത് എന്ന പരിപാടിയായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here