ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും. പരേതൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ലയുടെ ചീഫ് അക്കൗണ്ടന്റായി ദീര്ഘകാലം പ്രവർത്തിച്ചിരുന്നു. സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ജോൺസൺ ഉമ്മൻ (ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പിആർഓ ),വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ

മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), ഡോ.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ)

കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ, ജീന ജിഷിൽ
ചെറുമകൾ : ഏവ മറിയം

പൊതുദർശനം: മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 ). സംസ്കാര ശുശ്രുഷ : മെയ് 3 ബുധനാഴ്ച  രാവിലെ 10:00 നു  ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ ആരംഭിച്ച്‌ ശുശ്രൂഷകൾക്കു ശേഷം ഭൗതിക ശരീരം ഫോറസ്ററ് പാർക്ക് വെസ്‌റ്റേയ്മർ സെമിത്തേരിയിൽ സംസ്‌കരിക്കും  (12800 Westheimer Cemetery, Houston, Texas 77077)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്

https://linktr.ee/manaprathu

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൻ ഉമ്മൻ :713 447 5884 

LEAVE A REPLY

Please enter your comment!
Please enter your name here