ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ബിസിനസ്സുകാരനും പൊതുപ്രവര്‍ത്തകനുമായ ശശിധരന്‍നായര്‍ക്കും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫിനും സമ്മാനിക്കും.

പൊതുപ്രവര്‍ത്തകനും വേറിട്ട വ്യക്തിത്വത്തിനും ഉടമയായ ശശിധരന്‍നായരുടെ വിവിധ മേഖലകളിലുള്ള സംഭാവനകളെ പരിഗണിച്ചാണ് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഫോമയുടെ സ്ഥാപക നേതാവും വിവിധ സംഘടനകളെ നയിക്കുകയും ചെയ്തു മഹത്വവ്യക്തിത്വമാണ് ശശിധരന്‍നായര്‍.

മാധ്യമരംഗത്തെ ഉറച്ച ശബ്ദമായ ജോര്‍ജ് ജോസഫിന്റെ സംഭാവനകളെ പരിഗണിച്ച് ഗ്ലോബല്‍ ഇന്ത്യന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് ഇന്‍ മീഡിയ പുരസ്‌കാരം സമ്മാനിക്കും.പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ള ജോര്‍ജ് ജോസഫ് മലയാളത്തിലെ ആദ്യ വാര്‍ത്താ പോര്‍ട്ടലുകളില്‍ ഒന്നായ ഇ മലയാളിയുടെ സ്ഥാപകനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here