ന്യു ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൻ നടത്തുന്ന സമ്മേളനത്തിന് മോൻസ് ജോസഫ് എം.എൽ.എ.യും മാണി സി. കാപ്പൻ  എം.എൽ.എ.യും  മംഗളാശംസകൾ  നേർന്നു. അമേരിക്കയിലെ മുഴുവൻ സംഘടനകളും പ്രളയക്കാലത്തും കോവിഡ് കാലത്തും കേരളത്തിനെ സഹായിച്ചത്  നന്ദിയോടെ സ്മരിക്കുകയാണെന്ന് മാണി സി. കാപ്പൻ   പറഞ്ഞു. ശ്രീനിവാസൻ സാർ  അദ്ദേഹത്തിന്റെ ഭാര്യയെ പറ്റി ഹൃദയാർദ്രമായി  പറഞ്ഞു.

ഓരോ പൊതുപ്രവർത്തകരുടെയും ഭാര്യമാരും ഇങ്ങനെ ഒക്കെ തന്നെയാണ്. എന്റെ ഭാര്യയുടെ പേര് ആലീസ് എന്നാണ്. പാലാ നിയോജകമണ്ഡലും എന്നാൽ രണ്ടു ലക്ഷം വോട്ടർമാരും 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ഉണ്ട്. ദിവസവും  പന്ത്രണ്ടോ പതിമൂന്നു  മരണം ഉണ്ടാകും. അപ്പോൾ ഒരു ഏരിയയിലേക്ക്  ഞാൻ പോകുമ്പോൾ മറ്റേ ഏരിയയിൽ  ഭാര്യ  ആണ് പോകുന്നത്. ഇപ്പോൾ ശത്രുക്കൾ ഭാര്യയുടെ പേര്  റീത്താമ്മ എന്നാക്കി. അതായത്   റീത്ത്  വയ്ക്കുന്നയാൾ-എം.എൽ.എ ചിരികൾക്കിടയിൽ പറഞ്ഞു.

മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്നതും മലയാള തനിമ ഉയർത്തിപ്പിടിക്കുന്നതുമായ  നിരവധി കാര്യങ്ങൾ കോർത്തിണക്കികൊണ്ടാണ് ഇവിടെ നടക്കുന്ന ഓരോ പരിപാടികളൂമെന്ന് മോൻസ് ജോസഫ് പറഞ്ഞു.  കേരളത്തിൽ നടക്കുന്ന എല്ലാ വേൾഡ് മലയാളി കൗൺസിൽ പ്രോഗ്രാമുകളിലും  ഞാൻ പങ്കെടുക്കാറുണ്ട് . അത് പോലെ തന്നെ മിഡിൽ ഈസ്റ്റും . പക്ഷെ അമേരിക്കയിൽ ആദ്യമായിട്ടാണ്.   കോവിഡ് കാലത്ത് WMC നടത്തിയ ഒരു ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുത്തു.  മന്ത്രിമാർ ആരും സമയത്ത് എത്താതിരുന്നതിൽ ഓൺലൈനിൽ അവതാരിക ഇരുന്നു വിഷമിക്കുന്നത് ഞാൻ നാട്ടിൽ ഇരുന്നു കാണുകയുണ്ടായി . അപ്പോൾ  ജോണി കുരുവിള പറഞ്ഞു   നമ്മുടെ മുൻ മന്ത്രി ഉണ്ട് എന്ന്.  അങ്ങനെ  ഉദ്ഘാടകനായി.   

മലയാളി കമ്മ്യുണിറ്റിക്ക് അമേരിക്കയിലും നാട്ടിലും ഒരുപാട് കാര്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ലേഖാ ശ്രീനിവാസൻ മാഡത്തിന്റെ വേർപാടിലുള്ള വിഷമം  നമ്മുടെ ഒക്കെ മനസിലുണ്ടെന്ന് മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു.  ഞാൻ  തിരുവനന്തപുരത്ത് ശ്രീനിവാസൻ സാറിന്റെ വസതിയിൽ എത്തുകയും  അന്തിമോപചാരം അർപ്പിക്കുകയും ചെയ്തിരുന്നു. ആ പ്രിയപ്പെട്ട മഹതിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.  

കേരളത്തിന്റെ പൂർണമായ പിന്തുണ പ്രവാസി സമൂഹത്തിനു എപ്പോഴും   ഉണ്ടാകും എന്ന്  മോൻസ് ജോസഫ് പറഞ്ഞു. ആശംസ നേർന്ന ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള വേൾഡ് മലയാളി കൗൺസിൽ ന്യു ജേഴ്‌സിയിൽ തുടക്കമിട്ടത് അനുസ്മരിച്ചു. ‘ടി.എൻ ശേഷൻ , കെ.പി.പി നമ്പ്യാർ സാർ, ഡോ.ജോർജ് സുദർശൻ , ഡോ. ബാബു പോൾ, ലേഖ  ശ്രീനിവാസൻ അങ്ങനെ അനേകം പേരുടെ ഓർമ്മകൾ മനസിലൂടെ കടന്നു പോയി. ഇവരെല്ലാം ന്യു ജേഴ്‌സിയിൽ ചരിത്രം കുറിച്ചവരാണ് . 

ലോകത്തിലെ ഏറ്റവും വലിയ സംഘടന ഇന്ന് അക്കരെയാണെന്റെ മാനസം എന്നുപേരിട്ട് ഇത്ര മനോഹരമായ രീതിയിൽ ഒരു ഗ്ലോബൽ കോൺഫറൻസിനേക്കാൾ ഭംഗിയായി  ഈ റീജിയണൽ കോൺഫറൻസ് ഒരുക്കിയിരിക്കുന്നു.
റീജിയന്റെ നേതൃത്വം വഹിക്കുന്ന   തങ്കം അരവിന്ദ്, തോമസ് മോട്ടക്കൽ, ഹരി നമ്പൂതിരി,  ജിനേഷ് തമ്പി, ഗോപിനാഥൻ നായർ അങ്ങനെ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുകയാണ് -അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിൽ മാത്രമേ തനിക്കു അംഗത്വമുള്ളൂവെന്നും ഇനി മറ്റൊന്നിൽ അംഗമാകാനില്ലെന്നും തോമസ് മൊട്ടക്കൽ പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒന്നിപ്പിക്കാൻ ഈ സംഘടന മാത്രമേയുള്ളു. സമ്മേളനത്തിന്റെ വിജയത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു 

ന്യുജേഴ്‌സിയിൽ ഇരിക്കുന്ന ഞാനും സ്വിട്സര്ലാണ്ടിൽ  ഇരിക്കുന്ന സുനിൽ ജോസഫും ആസ്‌ട്രേലിയയിൽ ഇരിക്കുന്ന കിരൺ ജെയിസും ആയി ബന്ധപ്പെടുന്ന ഒരു സംഘടനയാണ് WMC. അത് കൊണ്ട് ഒരിക്കലൂം ഇത് വിട്ട് പോകില്ല . ഇത്രയും വലിയ ഒരു കണക്ടിവിറ്റി അതാണതിന്റെ ബെനഫിറ്റ് . ഈ മെസേജ് ഷയർ ചെയ്ത അനേകരെ ഇതിൽ മെമ്പർമാർ ആക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു . 

അമേരിക്ക എന്ന് പറയുന്ന മഹാ രാജ്യം ഈ ലോകത്തിനു മാതൃകയാണ് . ചില കാര്യങ്ങളിൽ ഒക്കെ ചില വിമര്ശനങ്ങള് ഉണ്ടെങ്കിൽ  പോലും ഇവിടെ വരുന്ന ഒരു മലയാളി ഓരോ ദിവസം കഴിയുന്തോറും  മികവുള്ള    വ്യക്തിയായി മാറുന്നത്  നമുക്ക് കാണാം . ഇവിടെ വന്നു കുറച്ചു കഴിഞ്ഞു ഒരാൾ നാട്ടിൽ ചെല്ലുമ്പോൾ അയാളുടെ    പെരുമാറ്റങ്ങൾ വ്യത്യസ്തമാണ് . അത് അയാൾ മഹാൻ ആയത് കൊണ്ടല്ല .പക്ഷെ എന്തോ ഒരു റിഫൈൻമെൻറ് ഉണ്ട് . അമേരിക്കൻ മലയാളി  ലോക മലയാളിക്ക് മാതൃകയായിരിക്കണം .   മാതൃകയായ ഒരു സംഘടന  മാതൃകയായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ഒരു മാർക്കറ്റിങ് ആവശ്യമില്ല . അമേരിക്കൻ മലയാളികളുടെ ഈ കോൺഫ്രൻസ് എല്ലാവര്ക്കും ഒരു മാതൃകയാകട്ടെ -തോമസ് മൊട്ടക്കൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here